വീട്ടിൽ ആളില്ല, ചവിട്ടിക്കടിയിൽ നിന്നും താക്കോലെടുത്തു, കണ്ണൂരിൽ 30 പവൻ സ്വർണാഭരണങ്ങളും 5 ലക്ഷവും കവർന്നു

Published : Aug 24, 2025, 09:49 AM IST
robbery

Synopsis

കല്യാട് പുള്ളിവേട്ടക്കൊരു മകൻ ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ നിന്നും 30 പവൻ സ്വർണാഭരണങ്ങളും 5 ലക്ഷം രൂപയും കവർന്നു. വീട്ടുടമ മരണ വീട്ടിൽ പോയ സമയത്താണ് കൃത്യം നടന്നത്.

കണ്ണൂർ : ഇരിക്കൂറിൽ വൻ സ്വർണ്ണ മോഷണം. കല്യാട് പുള്ളിവേട്ടക്കൊരു മകൻ ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ നിന്നും 30 പവൻ സ്വർണാഭരണങ്ങളും 5 ലക്ഷം രൂപയും കവർന്നു. കല്യാട് സ്വദേശി കെ. സി. സുമലതയും കുടുംബവും താമസിക്കുന്ന വീട്ടിലാണ് വ്യാഴാഴ്ച്ച പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് കവർച്ച നടന്നത്. സംഭവ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വീട്ടുടമ സുമലത വൈകീട്ട് തിരിച്ചെത്തിയപ്പോഴാണ് മുൻഭാഗത്തെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്. വെള്ളിയാഴ്ച രാവിലെ ഒൻപതിനും വൈകിട്ട് അഞ്ചിനും ഇടയിലാണ് കവർച്ച നടന്നത്. 

വീടിന്റെ ചവിട്ടിയുടെ അടിയിൽ സൂക്ഷിച്ചിരുന്ന താക്കോൽ ഉപയോഗിച്ചാണ് കള്ളൻ അകത്ത് പ്രവേശിച്ചത്. ഷെൽഫിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ആഭരണവും പണവും. സുമതി മരണ വീട്ടിൽ പോയ സമയത്താണ് കൃത്യം നടന്നത്. ഈ സമയത്ത് മകൻ ജോലിക്കും മരുമകൾ സ്വന്തം വീട്ടിലും പോയിരിക്കുകയായിരുന്നു. ആളില്ലെന്ന് വ്യക്തമായി അറിവുണ്ടായിരുന്ന ആളാണ് വീട്ടിൽ കയറിയതെന്നാണ് സൂചന. വിവരമറിയച്ചതോടെ പൊലീസ് സംഘവും കണ്ണൂരിൽ നിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആറു വയസ്സ്, അമരമ്പലത്തെ വിറപ്പിച്ച കരടിക്ക് പുതിയ താവളം; പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റി
മലപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപിടിത്തം; തീയണക്കുന്നതിനിടെ വയോധികനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി