ആൺസുഹൃത്തിനൊപ്പം പാർക്കിലിരുന്ന 33കാരിക്ക് സഹോദരന്‍റെ മർദ്ദനം; 38,000 രൂപയുടെ ഫോണും ഹെഡ്സെറ്റും തകർത്തു

Published : Sep 08, 2026, 10:28 AM IST
brother attacked women

Synopsis

കണ്ണൂർ തലശ്ശേരിയിൽ ആൺസുഹൃത്തിനൊപ്പം പാർക്കിലിരുന്ന 33കാരിയെ സഹോദരൻ മർദിച്ചതായി പരാതി. തലശ്ശേരി കോടതിക്ക് സമീപമുള്ള പാർക്കിലായിരുന്നു സംഭവം. യുവതിയുടെ 38,000 രൂപ വിലമതിക്കുന്ന മൊബൈൽ ഫോണും ഹെഡ്സെറ്റും സഹോദരൻ തകർത്തതായും മുഖത്ത് മർദിച്ചതായും പരാതിയിൽ പറയുന്നു.

കണ്ണൂർ: ആൺസുഹൃത്തിനൊപ്പം പാർക്കിലിരുന്ന 33കാരിയെ സഹോദരൻ മർദിച്ചു. തലശ്ശേരി കോടതിക്ക് സമീപമുള്ള പാർക്കിലാണ് സംഭവം. 38,000 രൂപയുടെ ഫോണും ഹെഡ്സെറ്റും തകർത്തു. മുഖത്ത് അടിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ലഹരി വിൽപ്പനക്കാരെന്ന് പറഞ്ഞാണ് സഹോദരൻ അധിക്ഷേപിച്ചത്. ചമ്പാട് സ്വദേശിയായ യുവതിയുടെ പരാതിയിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ആൺസുഹൃത്തിനും പരിക്കേറ്റു. നേരത്തെയും സഹോദരൻ മർദിച്ചിട്ടുണ്ടെന്നാണ് 33കാരിയായ യുവതിയിൽ പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇടപ്പള്ളി ജംഗ്ഷന് സമീപം നടുറോഡിൽ ബസ് നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയി, വൻ ഗതാഗതക്കുരുക്ക്; കാരണം ക്ലീനറുമായി തർക്കം
മള്‍ട്ടിപ്ലക്സുകളിൽ വിലവിവര പട്ടിക പ്രദർശിപ്പിച്ചേ മതിയാകൂ, കണ്ടെത്തിയത് കടുത്ത നിയമലംഘനങ്ങൾ, മിന്നല്‍ പരിശോധന