തലശ്ശേരി സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ അഖിൽ സജിയുടെ വീട്ടിൽ നിന്നാണ് ഇന്നലെ വൈകിട്ട് എംഡിഎംഎ പിടികൂടിയത്. 0.3 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടിച്ചെടുത്തത്.
കണ്ണൂർ: കണ്ണൂർ തലശ്ശേരിയിൽ ഡോക്ടറുടെ വീട്ടിൽ നിന്നും എംഡിഎംഎ പിടികൂടി. തലശ്ശേരി സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ അഖിൽ സജിയുടെ വീട്ടിൽ നിന്നാണ് ഇന്നലെ വൈകിട്ട് എംഡിഎംഎ പിടികൂടിയത്. 0.3 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടിച്ചെടുത്തത്. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. പോക്‌സോ കേസ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനക്കിടയിലാണ് ലഹരി മരുന്ന് കണ്ടെടുത്തത്.

