പൊലീസിനെ കണ്ടപ്പോൾ പരിഭ്രമം, ഓടിപ്പോകാൻ നോക്കിയ പ്രതിയെ പിടിച്ചു നിർത്തി, പോക്കറ്റിൽ നിന്നും പിടിച്ചത് കഞ്ചാവ്

Published : May 22, 2025, 03:16 PM IST
പൊലീസിനെ കണ്ടപ്പോൾ പരിഭ്രമം, ഓടിപ്പോകാൻ നോക്കിയ പ്രതിയെ പിടിച്ചു നിർത്തി, പോക്കറ്റിൽ നിന്നും പിടിച്ചത് കഞ്ചാവ്

Synopsis

ഇയാളുടെ പാന്റിന്റെ പോക്കറ്റിൽ നിന്നും ലഭിച്ച പ്ലാസ്റ്റിക്ക് കവറിൽ നിന്നും പൊലീസ് കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.

കോഴിക്കോട്: വിൽപനയ്ക്കായി കൊണ്ടുവന്ന 11 ഗ്രാം കഞ്ചാവുമായി വെഞ്ഞാറമൂട് സ്വദേശി പിടിയിൽ. തോട്ടരികത്ത് വീട്ടിൽ അൻസാർ (39) നെയാണ് ടൗൺ പൊലീസ് പിടികൂടിയത്. 21 ന് ടൗൺ പൊലീസിന്റെ പെട്രോളിംഗ് ഡ്യൂട്ടിക്കിടയിൽ റെയിൽവെ സ്റ്റേഷൻ ലിങ്ക് റോഡിന് സമീപം വെച്ച് പൊലീസിനെ കണ്ട് പരിഭ്രമിച്ച് ഓടിപ്പോവാൻ ശ്രമിച്ച പ്രതിയെ ദേഹപരിശോധന നടത്തിയപ്പോൾ ഇയാളുടെ പാന്റിന്റെ പോക്കറ്റിൽ നിന്നും ലഭിച്ച പ്ലാസ്റ്റിക്ക് കവറിൽ നിന്നും പൊലീസ് കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ടൗൺ പൊലീസ് സ്റ്റേഷനിലെ എസ് ഐമാരായ ശ്രീസിത, കിരൺ, സി പി ഒ ഉല്ലാസ് എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: വിധി എന്തായാലും ഇന്ന് പ്രതികരിക്കാനില്ലെന്ന് മുൻ ഡിജിപി ആർ ശ്രീലേഖ
പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്