മാരാരിക്കുളം: ബീഫ് ഫ്രൈക്കു പകരം കറിനല്‍കിയതിന് വയോധികനായ ഹോട്ടല്‍ ജീവനക്കാരനെ ആക്രമിച്ച കേസിലെ പ്രതികളെ മാരാരിക്കുളം പൊലീസ് അറസ്റ്റുചെയ്തു. മായിത്തറ മുറിപ്പനയ്ക്കല്‍ മോനേഷ് (32), എസ്.എന്‍.പുരം പുത്തന്‍വെളി സുമേഷ് (34), പള്ളിപ്പുറം തുമ്പയില്‍ അനുരാജ് ചെട്ടിയാര്‍ (34) എന്നിവരെയാണ് മാരാരിക്കുളം ഇന്‍സ്‌പെക്ടര്‍ എസ്.രാജേഷും സംഘവും അറസ്റ്റുചെയ്തത്. 

എസ്.എല്‍.പുരം ഊട്ടുപുരയിലെ ജീവനക്കാരന്‍ പൊള്ളേത്തൈ സ്വദേശി ശ്രീനാഥക്കുറുപ്പ് ഭാസ്‌കരനെ(60)യാണ് കഴിഞ്ഞ ഞായറാഴ്ച യുവാക്കള്‍ ആക്രമിച്ചത്. ആക്രമണത്തില്‍ ശ്രീനാഥകുറിപ്പിന്  തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഞായറാഴ്ച വൈകിട്ട് അഞ്ചിനാണ് സംഭവം.  ബീഫ് ഫ്രൈ ചോദിച്ചപ്പോള്‍ ബീഫ് കറി കൊടുത്തുവെന്ന് ആരോപിച്ചായിരുന്നു യുവാക്കള്‍ ഭാസ്‌കരനെ  ഹോട്ടലിന്റെ അടുക്കളയില്‍ കയറി ആക്രമിച്ചത്.