
കൊച്ചി: എറണാകുളം മുനമ്പത്ത് 45 കാരൻ പങ്കാളിയെ വെട്ടിക്കൊന്നു. മുനമ്പം പള്ളിപുറത്താണ് സംഭവം. പനമ്പള്ളിനഗർ സ്വദേശി പ്രീതയാണ് കൊല്ലപ്പെട്ടത്. തൈപ്പറമ്പിൽ വീട്ടിൽ തോമസിന്റെ മകൻ സുരേഷാണ് പങ്കാളിയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി സുരേഷ് മുനമ്പം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
രാത്രി 8.30 ഓടെയായിരുന്നു സംഭവം. ബൈക്കിൽ സഞ്ചരിക്കവെ ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വീടിനടുത്തുള്ള വഴിയിൽ ബൈക്ക് നിർത്തിയ സുരേഷ് കയ്യിൽ കരുതിയ കത്തി കൊണ്ട് പ്രീതയെ പലതവണ കുത്തുകയായിരുന്നു. തൊട്ടടുത്തുളള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രീത മരിച്ചു. പിന്നാലെ ഒളിവിൽ പോയ പ്രതി മുനമ്പം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പ്രീതയ്ക്ക് കഴുത്തിലടക്കം ശരീരത്തിൽ ആഴത്തിൽ കുത്തേറ്റു. കഴുത്തിലും നെഞ്ചിലുമേറ്റ പരിക്കാണ് മരണകാരണം. മൃതദേഹം പളളിപുറത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മുനമ്പം പോലീസ് അന്വേഷണം തുടങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam