
അമ്പലപ്പുഴ: വിൽപ്പനക്കായി സൂക്ഷിച്ച ചാരായവുമായി ഒരാൾ പിടിയിൽ. ആലപ്പുഴ പുറക്കാട് പഞ്ചായത്ത് നാഗപറമ്പ് വീട്ടിൽ ജിനിമോനെ(49)യാണ് 7.8 ലിറ്റർ ചാരായവും 40 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളുമായി പിടികൂടിയത്. വീടിന് പുറകിൽ ചാരായം വാറ്റുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് ആലപ്പുഴ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എസ് മധുവും സംഘവും നടത്തിയ പരിശോധനയിലാണ് ചാരായം പിടിച്ചെടുത്തത്.
ശിവരാത്രിയോട് അനുബന്ധിച്ചു വില്പനയ്ക്കായാണ് ചാരായം വാറ്റിയത്. ലിറ്ററിന് 800 രൂപ നിരക്കിലാണ് വിൽപ്പന നടത്തിയിരുന്നത്. പ്രിവന്റീവ് ഓഫീസർ ഗ്രേഡ് അഭിലാഷ് ബി, സിവിൽ എക്സൈസ് ഓഫീസർമാരായ വർഗീസ് പയസ്, വിജയകുമാർ പി എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
സമാനമായ മറ്റൊരു സംഭവത്തിൽ നടുവേദന മാറുന്നതിനുള്ള ഒറ്റമൂലി എന്ന വ്യാജേന ചാരായ വിൽപ്പന നടത്തിയ പ്രതിയെ എക്സൈസ് പിടികൂടിയിരുന്നു. അതീവ രഹസ്യമായിട്ടാണ് കൊച്ചി മുനമ്പം സ്വദേശി റോക്കി എന്ന് വിളിപ്പേരുള്ള റോക്കി ജിതിൻ ചാരായം വിൽപ്പന നടത്തിയിരുന്നത്.
ആഘോഷങ്ങളുടെ ഭാഗമായി, അനധികൃത മദ്യ/ മയക്കുമരുന്ന് വിപണനത്തിനും വ്യാപനത്തിനുമെതിരെ എക്സൈസ് നീരീക്ഷണം ശക്തമാക്കിവരവേയാണ് മുനമ്പം പള്ളിപ്പുറം ഭാഗത്ത് നടുവേദനയ്ക്കുള്ള ഒറ്റമൂലി 100 എംഎല്ലിന് 150 രൂപ എന്ന നിരക്കിൽ വ്യാപകമായി വിറ്റഴിക്കപ്പെടുന്നുണ്ടെന്ന് എക്സൈസ് ഇന്റലിജൻസിന് രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് 'ഒറ്റമൂലി വിദഗ്ധൻ' പിടിയിലായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam