
കൊച്ചി: ഭർത്താവുമായി സാമ്പത്തിക തർക്കത്തെ തുടർന്ന് വീട്ടിൽ അതിക്രമിച്ച് കയറി ഭാര്യയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പോർച്ചിൽ കിടന്ന കാർ മോഷ്ടിച്ച അഞ്ച് പേർ അറസ്റ്റിൽ. വേങ്ങൂർ അരുവപ്പാറ ഈട്ടുങ്കൽ പടി വീട്ടിൽ വിജയൻ (68), പ്ലാച്ചേരി വീട്ടിൽ അലൻ (26), മഞ്ഞാക്കൽ വീട്ടിൽ രാജൻ (61),മേക്കപ്പാല മാലിക്കുടി വീട്ടിൽ ബേസിൽ ജോർജ് (30), കോട്ടപ്പടി പ്ലാമുട്ടി മാലിയിൽ വീട്ടിൽ ആഷിൽ (25), എന്നിവരെയാണ് മുവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ അനിൽ ജോർജിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
മുവാറ്റുപുഴ ഈസ്റ്റ് മാറാടി ഭാഗത്തെ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പോർച്ചിൽ കിടന്ന കാർ കവർച്ച നടത്തുകയായിരുന്നു. ഈ മാസം നാലാം തിയ്യതി വൈകിട്ട് 4 മണിയോടെയാണ് സംഭവം നടന്നത്. പരാതിക്കാരിയുടെ ഭർത്താവുമായുള്ള സാമ്പത്തിക ഇടപാടുകളെ തുടർന്നുള്ള തർക്കമാണ് കാരണം.
അന്വേഷണ സംഘത്തിൽ എസ്ഐമാരായ എൻഎസ് റോയ്, എസ് ശ്രീനാഥ്, പി സി ജയകുമാർ,സി പി ബഷീർ, എം വി ദിലീപ് കുമാർ, എഎസ്ഐ സാബിർ കെ ഉസ്മാൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഹാരിസ് എച്ച്, വി എ റഫീഖ്, എംപി രതീഷ്, കെ പി നിസാർ, ശ്രീജു രാജൻ, ബിനിൽ എൽദോസ് എന്നിവരുമുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam