ടീപോയ് ഗ്ലാസ് പൊട്ടി വീണ് ദേഹത്ത് കുത്തിക്കയറി; 5 വയസുകാരൻ മരിച്ചു

Published : Jun 12, 2025, 12:02 PM ISTUpdated : Jun 12, 2025, 12:08 PM IST
AIDEN DEATH

Synopsis

ചോര വാർന്ന് കിടന്ന കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

കൊല്ലം: കുണ്ടറയിൽ ടീപോയിലെ ഗ്ലാസ് പൊട്ടി വീണ് പരിക്കേറ്റ് 5 വയസുകാരൻ മരിച്ചു. കുമ്പളം സ്വദേശികളായ സുനീഷ് -റൂബി ദമ്പതികളുടെ മകൻ എയ്ദൻ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4 മണിയോടെ സംഭവമുണ്ടായത്. ചോര വാർന്ന് കിടന്ന കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ കുളിക്കുന്ന സമയത്താണ് അപകടമുണ്ടായത്. ടീപോയുടെ മുകളിലിട്ട ഗ്ലാസ് തുടയിൽ കുത്തിയറുകയായിരുന്നു. ചോരവാർന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. അമ്മ കുളിച്ച് പുറത്തേക്ക് വന്നപ്പോഴാണ് ചോരവാർന്ന് കിടക്കുന്ന എയ്ദനെ കണ്ടെത്തിയത്. ടീപോയ് നീക്കിയിട്ട് വാതിൽ കുറക്കാൻ ശ്രമിച്ചപ്പോഴാകാം അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. 

 

 

PREV
Read more Articles on
click me!

Recommended Stories

സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തിരിമറി, ഒളിവിൽപോയ ബാങ്ക് സെക്രട്ടറിയും ഹെഡ് ക്ലര്‍ക്കും വർഷങ്ങൾക്ക് ശേഷം വിജിലൻസ് പിടിയിൽ
കുടുംബ വീട്ടിൽ പോകുന്നതിനിടെ അബദ്ധത്തിൽ സെപ്റ്റിക് ടാങ്കിൽ വീണു, 3 വയസുകാരന് ദാരുണാന്ത്യം