ഇറച്ചി വാങ്ങാനെത്തിയ ആൺകുട്ടിയെ പീഡനത്തിനിരയാക്കി, വണ്ടൂരിൽ 50 കാരൻ അറസ്റ്റിൽ

Published : Apr 06, 2025, 02:39 PM IST
ഇറച്ചി വാങ്ങാനെത്തിയ ആൺകുട്ടിയെ പീഡനത്തിനിരയാക്കി, വണ്ടൂരിൽ 50 കാരൻ അറസ്റ്റിൽ

Synopsis

ചെട്ടിയാറമ്മലിൽ പ്രവർത്തിക്കുന്ന ചിക്കൻ സ്റ്റാൾ നടത്തുന്ന പ്രതി ചിക്കൻ വാങ്ങാനെത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ  ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്. 

മലപ്പുറം: ചിക്കൻ വാങ്ങാനെത്തിയ ആൺകുട്ടിയെ പീഡനത്തിനിരയാക്കിയ 50 കാരൻ അറസ്റ്റിൽ. വണ്ടൂർ ചെട്ടിയാറമ്മൽ പത്തുതറ അഷ്‌റഫിനെയാണ് വണ്ടൂർ പൊലീസ് ഇൻസ്‌പെക്ടർ എ.ദീപകുമാർ അറസ്റ്റ് ചെയ്തത്. ചെട്ടിയാറമ്മലിൽ പ്രവർത്തിക്കുന്ന ചിക്കൻ സ്റ്റാൾ നടത്തുന്ന പ്രതി ചിക്കൻ വാങ്ങാനെത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ  ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്. 

ഇന്നലെ ഉച്ചയ്ക്ക് 12നാണ് സംഭവം. കടയിൽ ആളൊഴിഞ്ഞ സമയത്ത് എത്തിയ വിദ്യാർഥിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. കഴിഞ്ഞ ജനുവരിയിലും സമാന സംഭവം ഉണ്ടായതായി പറയുന്നു. വിവരമറിഞ്ഞ് കുട്ടിയുടെ ബന്ധുക്കൾ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പോക്‌സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
വിമാനത്തിൽ എല്ലാവരും പകച്ചുപോയ നിമിഷം, പക്ഷേ മലപ്പുറത്തെ മെഡിക്കൽ വിദ്യാർഥി രക്ഷകനായി, ഒടുവിൽ 'ഹീറോ ഓഫ് ഉസ്ബെക്കിസ്ഥാൻ' ബഹുമതി