‌എഎസ്പിയുടെ മെയിലിൽ നിന്ന് നരേന്ദ്രപൂർ പൊലീസ് സ്റ്റേഷനിലേക്ക് മെയിൽ അയച്ചു; പൊലീസുകാരന് സസ്പെൻഷൻ

Published : Apr 06, 2025, 01:05 PM IST
‌എഎസ്പിയുടെ മെയിലിൽ നിന്ന് നരേന്ദ്രപൂർ പൊലീസ് സ്റ്റേഷനിലേക്ക് മെയിൽ അയച്ചു; പൊലീസുകാരന് സസ്പെൻഷൻ

Synopsis

എറണാകുളം റൂറൽ എഎസ്പിയുടെ ഓഫീസിലായിരുന്നു കുറച്ചുദിവസത്തേക്ക് ഷർനാസിന് ഡ്യൂട്ടി. ഈ സമയത്താണ് എഎസ്പിയുടെ മെയിൽ ദുരുപയോഗം ചെയ്തത്.

കൊച്ചി: എഎസ്പിയുടെ ഒഫീഷ്യൽ മെയിൽ ഐഡിയും സീലും ദുരുപയോഗം ചെയ്ത പൊലീസുകാരന് സസ്പെൻഷൻ. എറണാകുളം  പെരുമ്പാവൂർ ഡിവൈഎസ്പി ഓഫീസിലെ സിവിൽ പൊലീസ് ഓഫീസർ വിഎസ് ഷർനാസിനെയാണ് സസ്പെൻഡ് ചെയ്തത്. എഎസ്പിയുടെ മെയിലിൽ നിന്ന് പശ്ചിമ ബംഗാളിലെ നരേന്ദ്രപൂർ പൊലീസ് സ്റ്റേഷനിലേക്ക് മെയിൽ അയച്ചെന്ന് കണ്ടെത്തുകയായിരുന്നു. സ്വകാര്യ ആവശ്യത്തിനായിട്ടായിരുന്നു ഇത്. എറണാകുളം റൂറൽ എഎസ്പിയുടെ ഓഫീസിലായിരുന്നു കുറച്ചുദിവസത്തേക്ക് ഷർനാസിന് ഡ്യൂട്ടി. ഈ സമയത്താണ് എഎസ്പിയുടെ മെയിൽ ദുരുപയോഗം ചെയ്തത്. ആഭ്യന്തര അന്വേഷണ റിപ്പോ‍ർട്ടിന്‍റെ തുടർച്ചയായിട്ടാണ് സസ്പെൻഷൻ നടപടി. എറണാകുളം റൂറൽ എസ്പി വൈഭവ് സക്സേനയാണ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത്. 

വഖഫ് നിയമ ഭേദഗതി ചോദ്യം ചെയ്ത് സമസ്ത സുപ്രീം കോടതിയിൽ; 'വഖഫ് സ്വത്തുക്കള്‍ സര്‍ക്കാര്‍ സ്വത്തുക്കളായി മാറും'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിരുട്ട് ഗ്രാമത്തിൽ ഒളിവ് ജീവിതം! ബന്ധുവീട്ടില്‍ താമസിക്കുന്നതിനിടെ 13കാരിയെ പീഡിപ്പിച്ച് കടന്നുകളഞ്ഞ യുവാവിനെ പിടികൂടി
കോസ്റ്റൽ പൊലീസിനായുള്ള ബെർത്ത് നിർമ്മാണം നടക്കുന്നതിനിടെ കോൺക്രീറ്റ് പാളി തകർന്ന് വീണു, ഹാർബറിൽ ഗർത്തം രൂപപ്പെട്ടു