വിദേശത്തേക്ക് വിനോദ സഞ്ചാരം, പരസ്യം കണ്ട് 9 ലക്ഷം രൂപ നൽകി, പരിശോധിച്ചപ്പോൾ ഓഫിസ് പോലുമില്ല, 51 കാരൻ പിടിയിൽ

Published : Feb 03, 2025, 09:28 PM IST
വിദേശത്തേക്ക് വിനോദ സഞ്ചാരം, പരസ്യം കണ്ട് 9 ലക്ഷം രൂപ നൽകി, പരിശോധിച്ചപ്പോൾ ഓഫിസ് പോലുമില്ല, 51 കാരൻ പിടിയിൽ

Synopsis

വിനോദയാത്ര സ്ഥാപനം അന്വേഷിച്ചു ചെന്നപ്പോള്‍ സ്ഥാപനം അടച്ചു പൂട്ടിയതായി കണ്ടെത്തി. തുടര്‍ന്ന് അശോകന്‍ കൊടുങ്ങല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

തൃശൂര്‍: മാധ്യമങ്ങളിള്‍ വിദേശ ടൂറിന്റെ പരസ്യം നല്‍കി പണം തട്ടിയ ആള്‍ അറസ്റ്റില്‍. ടൂര്‍ പാക്കേജ് പ്രകാരം യൂറോപ്പിലേക്ക് വിനോദയാത്ര പോകാമെന്ന പരസ്യം നല്‍കി ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി തിരുവനന്തപുരം  ശാസ്തമംഗലം സ്വദേശി ചാര്‍ളി വര്‍ഗീസിനെയാണ് (51) തൃശൂര്‍ റൂറല്‍ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിര്‍ദേശപ്രകാരം കൊടുങ്ങല്ലൂര്‍ എസ്.എച്ച്.ഒ. ബി.കെ. അരുണ്‍ അറസ്റ്റ് ചെയ്തത്.

മാധ്യമങ്ങളില്‍ ടൂര്‍ പാക്കേജിന്റെ പരസ്യം കണ്ട് ബന്ധപ്പെട്ട കൊടുങ്ങല്ലൂര്‍ മേത്തല എലിശേരിപ്പാലം  സ്വദേശികളായ അശോകന്‍, കൂട്ടുകാരായ  വിജയന്‍, രങ്കന്‍ എന്നിവരാണ് തട്ടിപ്പിനിരകളായത്. ചാര്‍ളി ആവശ്യപ്പെട്ട പ്രകാരം ഇവര്‍ വിനോദയാത്രക്കായി ഒമ്പതു ലക്ഷം രൂപയോളം നല്‍കി.

Read More... പണി കരിങ്കല്ലിൽ, പക്ഷേ ശരിക്കും 'പണി' വേറെ, പക്ഷേ പൊലീസ് കണ്ടുപിടിച്ചു, തൃശൂരിൽ യുവാവ് കൈയോടെ പിടിയിൽ

പിന്നീട് ഇയാള്‍ ഇവരെ കബളിപ്പിച്ച് തന്ത്രപൂര്‍വം ഒഴിവാക്കുകയായിരുന്നു. തങ്ങള്‍ തട്ടിപ്പിനിരകളായതായി സംശയം തോന്നിയ ഇവര്‍ വിനോദയാത്ര സ്ഥാപനം അന്വേഷിച്ചു ചെന്നപ്പോള്‍ സ്ഥാപനം അടച്ചു പൂട്ടിയതായി കണ്ടെത്തി. തുടര്‍ന്ന് അശോകന്‍ കൊടുങ്ങല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു. തട്ടിപ്പ് നടത്തിയ ചാര്‍ളി തട്ടിപ്പിനുശേഷം പല സ്ഥലങ്ങളില്‍ മാറി മാറി താമസിക്കുകയായിരുന്നു. സബ് ഇന്‍സ്‌പെക്ടര്‍ സാലിം കെ, സജില്‍, എ.എസ്.ഐ. ഷഫീര്‍ ബാബു, പൊലീസ് ഉദ്യോഗസ്ഥനായ ജോസഫ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. .

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അങ്കണവാടിയില്‍ എട്ടടിയോളം നീളമുള്ള മൂര്‍ഖന്‍; പാത്രങ്ങള്‍ക്കിടയില്‍ പത്തിവിരിച്ച നിലയില്‍ കണ്ടത് ഹെല്‍പ്പര്‍
കൊട്ടിഘോഷിച്ച് മന്ത്രിയുടെ സിടി സ്കാൻ ഉദ്ഘാടനം, പക്ഷേ പരിക്കേറ്റ രോഗിയെത്തിയപ്പോൾ സ്കാനിംഗ് നടന്നില്ല, ലൈൻസസ് ഇല്ലെന്ന് അധികൃതർ!