മകനൊപ്പം ബൈക്കിൽ പോകവേ ടാങ്കർ ലോറിയിടിച്ചു, അമ്മയ്ക്ക് ദാരുണാന്ത്യം; അപകടം കൊച്ചി ദേശീയപാതയിൽ

Published : Jan 24, 2026, 09:20 PM IST
Kochi accident death

Synopsis

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ കരാർ ജീവനക്കാരിയാണ് ഷേർളി. മകനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ കരിയാട് കവലയിൽ വെച്ച് പിന്നിൽ നിന്നുമെത്തിയ ടാങ്കർ ലോറി ഇടിക്കുകയായിരുന്നു.

കൊച്ചി: മകനൊപ്പം യാത്ര ചെയ്യവേ പിന്നിൽ നിന്നെത്തിയ ടാങ്കർ ലോറി ബൈക്കിലിടിടിച്ചുണ്ടായ അപകടത്തിൽ അമ്മയ്ക്ക് ദാരുണാന്ത്യം. ചെമ്പന്നൂർ ഗോഡൗണിന് സമീപം പാറയിൽ വീട്ടിൽ ഷേർളി (51) ആണ് മരിച്ചത്. ദേശീയ പാതയിൽ കരിയാട് കവലയിലായിരുന്നു അപകടം. പിന്നിൽ നിന്നെത്തിയ ലോറി ഷേ‍ർളിയും മകനും സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ കരാർ ജീവനക്കാരിയാണ് ഷേർളി.

അതേസമയം ആലുവയിൽ മറ്റൊരു അപകടത്തിൽ കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ പൂർണമായും തകർന്നു. രാവിലെ ദേശീയ പാതയിൽ മംഗലപ്പുഴ പാലത്തിലായിരുന്നു അപകടം. വിമാനതാവളത്തിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന . കാറിന് പിന്നിൽ മത്സ്യം കയറ്റിവരികയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. കാർ പൂ‍ർണ്ണമായും തകർന്നുവെങ്കിലും കാറിലുണ്ടായിരുന്ന ഒരാൾക്കുമാത്രമേ പരിക്കേറ്റുള്ളൂ. മറ്റുള്ളവർ കാറിൽ നിന്നും പെട്ടെന്ന് ഇറങ്ങി, അത്ഭുതകരമായി രക്ഷപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മാനവിന്റെ തിളക്കമുള്ള മനസ്സ്, കളിക്കളത്തിൽ നിന്ന് കിട്ടിയ സ്വർണ്ണമാല ഉടമയ്ക്ക് കൈമാറി ആറാം ക്ലാസുകാരൻ, നാടിന്റെ കൈയടി!
കൊച്ചി നോർത്ത് റെയിൽവേ സ്റ്റേഷനടുത്തുള്ള ലോഡ്ജിൽ 28 കാരനെ പൊക്കി, കിട്ടിയത് 252.48 ഗ്രാം എംഡിഎംഎ: വൻ രാസലഹരി വേട്ട