കണ്ണീരായി പെരുന്നാൾ അവധി ആഘോഷം, മലപ്പുറത്ത് പാലൂർക്കോട്ട വെള്ളച്ചാട്ടം കാണാനെത്തിയ 53 കാരന് തെന്നിവീണു, ദാരുണാന്ത്യം

Published : Jun 08, 2025, 09:48 PM IST
malappuram watter fall

Synopsis

വെള്ളച്ചാട്ടത്തിന്റെ മുകൾഭാഗത്തുള്ള വഴുവഴുപ്പുള്ള പാറക്കെട്ടിലൂടെ ഒഴുകി താഴേക്ക് പതിക്കുകയായിരുന്നു ശിഹാബുദ്ദീനെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

മലപ്പുറം: പെരുന്നാൾ അവധി കണ്ണീരായി. പാലൂർക്കോട്ട വെള്ളച്ചാട്ടത്തിൽ നടന്ന അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. പെരിന്തൽമണ്ണ കടുങ്ങപുരം പാലൂർക്കോട്ട വെള്ളച്ചാട്ടത്തിനു മുകളിലാണ് അപകടം നടന്നത്ത്. മൂർക്കനാട് വെങ്ങാട് നായ്പടി സ്വദേശി മുത്തേടത്ത് ശിഹാബുദ്ദീനാണ് (53) മരണപ്പെട്ടത്. പെരുന്നാൾ അവധി പ്രമാണിച്ച് സന്ദർശകരുടെ തിരക്ക് കൂടുതലായിരുന്ന സമയത്താണ് അപകടം സംഭവിച്ചത്.

വെള്ളച്ചാട്ടത്തിന്റെ മുകൾഭാഗത്തുള്ള വഴുവഴുപ്പുള്ള പാറക്കെട്ടിലൂടെ ഒഴുകി താഴേക്ക് പതിക്കുകയായിരുന്നു ശിഹാബുദ്ദീനെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇദ്ദേഹം മരണപ്പെട്ടതായാണ് പ്രാഥമിക വിവരം. അപകടത്തിൽപ്പെട്ട മറ്റ് രണ്ടുപേരെ പെരിന്തൽമണ്ണ അൽഷിഫ ആശുപത്രിയിലും ഒരാളെ മാലാപറമ്പ് എം.ഇ.എസ്. ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

സമീപത്തുണ്ടായിരുന്നവരാണ് അപകടത്തിൽപ്പെട്ടവരെ ഉടൻതന്നെ ആശുപത്രികളിൽ എത്തിച്ചത്. സംഭവത്തെ തുടർന്ന് കൊളത്തൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഈ ഭാഗത്തെ അപകട സാധ്യതകൾ സന്ദർശകർ ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി
കെ.എസ്.ആർ.ടി.സി ബസിൽ മോഷണം: രണ്ട് യുവതികൾ പിടിയിൽ, പേഴ്സിലുണ്ടായിരുന്നത് 34,000 രൂപ