
തിരുവനന്തപുരം: തലസ്ഥാനത്ത് ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല കവർന്നു. തോന്നയ്ക്കൽ പാട്ടത്തിൻകരയിലാണ് യുവതിയുടെ നാല് പവന്റെ മാല ബൈക്കിലെത്തിയ സംഘം കവർന്ന ശേഷം കടന്നു കളഞ്ഞത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെ പാട്ടത്തിൻകര സ്വദേശിനി ശരണ്യ കടയിൽ പോയി തിരികെ വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ പാട്ടത്തിൻകരയിൽ നിന്നും പള്ളിക്കൽ നാഗരുകാവ് പോകുന്ന റോഡിൽ വച്ചായിരുന്നു സംഭവം.
ശരണ്യയെ പിന്തുടർന്ന് ബൈക്കിലെത്തിയ രണ്ടുപേരിലൊരാൾ പെട്ടന്ന് റോഡിലേക്ക് വാഹനം നിർത്തി ഇറങ്ങി. പിന്നാലെ റോഡിവ് കുറുകെ നിന്ന് മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. മാല പിടിച്ചു പറിച്ചതിനെത്തുടർന്ന് കഴുത്തിൽ ചെറിയ മുറിവേറ്റ ശരണ്യ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മംഗലപുരം പൊലീസ് കേസെടുത്ത് ന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായി മംഗലപുരം പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam