ദേശീയപാതയിലെ സൂചനാ ബോ‍ർഡിൽ തട്ടി സ്കൂട്ടർ മറിഞ്ഞു, 60കാരന്റെ ശരീരത്തിലൂടെ ടാങ്കർ ലോറി കയറി, ദാരുണാന്ത്യം

Published : Jun 25, 2025, 03:07 PM IST
accident death

Synopsis

റോഡ് നിർമ്മാണ പ്രവൃത്തിക്കായി സ്ഥാപിച്ച സൂചന ബോർഡിൽ തട്ടി സ്കൂട്ടർ മറിഞ്ഞാണ് അപകടമുണ്ടായത്

ആലത്തൂർ: അ‍ർധരാത്രിയിൽ ദേശീയപാതയിലെ സൂചനാ ബോ‍ർഡിൽ തട്ടിവീണ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. പാലക്കാട് ആലത്തൂരിൽ ദേശീയപാതയിലെ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. വണ്ടാഴി ഒലിക്കടവ് സ്വദേശി പൗലോസ്(60) ആണ് മരിച്ചത്. റോഡ് നിർമ്മാണ പ്രവൃത്തിക്കായി സ്ഥാപിച്ച സൂചന ബോർഡിൽ തട്ടി സ്കൂട്ടർ മറിഞ്ഞാണ് അപകടമുണ്ടായത്. റോഡിൽ വീണ പൗലോസിൻ്റെ ശരീരത്തിലൂടെ പിന്നാലെ വന്ന ടാങ്കർ ലോറി കയറി ഇറങ്ങുകയായിരുന്നു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടമുണ്ടായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV
Read more Articles on
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം