രാവിലെ പാടത്തേക്കിറങ്ങി, ഏറെ നേരമായിട്ടും തിരികെയെത്തിയില്ല; 73കാരൻ അമ്പലപ്പുഴയിൽ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Published : Oct 11, 2025, 08:22 PM IST
Death

Synopsis

അമ്പലപ്പുഴ കാക്കാഴം സ്വദേശിയായ ഗോപി (73)യെ സ്വന്തം കൃഷിയിടത്തിന് സമീപത്തെ പാടത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. രാവിലെ പാടത്തേക്ക് പോയ ഇദ്ദേഹത്തെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

അമ്പലപ്പുഴ: കാക്കാഴം സ്വദേശിയായ ഗൃഹനാഥനെ സ്വന്തം കൃഷിയിടത്തിന് സമീപത്തെ പാടത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. കാക്കാഴം പുതിയവീട് കന്നിട്ട ചിറയിൽ ഗോപി (73) യെയാണ് ശനിയാഴ്ച വൈകിട്ട് 3.30 ഓടെ നാലുപാടം പാടശേഖരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ പാടത്തേക്ക് പോയ ഗോപി ഏറെ നേരമായിട്ടും തിരികെ എത്താത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിനുശേഷം നാളെ വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: രഘുപതി. മക്കൾ: അനീഷ്, വിനീഷ്, നിഷ. മരുമക്കൾ: സുനിത, നീതു, സുധാകരൻ.

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു