ബംഗാളിൽ നിന്ന് കാണാതായ 16കാരി മലപ്പുറത്ത്, രക്ഷപ്പെടുത്തി പൊലീസും ചൈൽഡ് ലൈനും

By Web TeamFirst Published Jan 23, 2022, 12:48 PM IST
Highlights

പെൺകുട്ടി ഒരു മാസം ഗർഭിണിയാണ്. പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കൾ ബംഗാൾ പൊലീസിനു പരാതി നൽകിയിരുന്നു

മലപ്പുറം: വെസ്റ്റ് ബംഗാളിൽ നിന്നു കൂട്ടിക്കൊണ്ടു വന്ന് വാഴക്കാട് വാടക ക്വാർട്ടേഴ്‌സിൽ താമസിപ്പിച്ചിരുന്ന പതിനാറുകാരിയെ ജില്ലാ ചൈൽഡ് ലൈനും വാഴക്കാട് പൊലീസും ചേർന്നു രക്ഷപ്പെടുത്തി. നാഷനൽ ചൈൽഡ് റൈറ്റ്‌സ് കമ്മീഷനിൽ നിന്ന് വിവരം ലഭിച്ച് മൂന്ന് മണിക്കൂറിനുള്ളിലാണ് താമസസ്ഥലം കണ്ടെത്തി ചൈൽഡ് ലൈൻ കുട്ടിയെ രക്ഷപ്പെടുത്തിയത്. പെൺകുട്ടിയെ  ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഉത്തരവിൽ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 

പെൺകുട്ടി ഒരു മാസം ഗർഭിണിയാണ്. പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കൾ ബംഗാൾ പൊലീസിനു പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബംഗാൾ സ്വദേശിയായ യുവാവിനെ വാഴക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത് വരികയാണ്. ചൈൽഡ് ലൈൻ പ്രവർത്തകരായ അൻവർ കാരക്കാടൻ, മുഹ്‌സിൻ പരി, സൽമ സുഹാന സിവിൽ പോലീസ് ഓഫീസർ ഫൈസൽ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്.

click me!