ബൈക്ക് സ്കൂൾ ബസുമായി കൂട്ടിയിടിച്ച് 23കാരനായ യുവാവ് മരിച്ചു; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആശുപത്രിയിൽ

Published : Jan 20, 2023, 12:36 PM ISTUpdated : Jan 20, 2023, 12:39 PM IST
 ബൈക്ക് സ്കൂൾ ബസുമായി കൂട്ടിയിടിച്ച് 23കാരനായ യുവാവ് മരിച്ചു; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആശുപത്രിയിൽ

Synopsis

 പൊങ്കല്‍ ആഘോഷത്തിന്റ ഭാഗമായാണ് രാധാക്യഷ്ണനും സുഹ്യത്ത് വിക്രവും മൂന്നാറിലെത്തിയത്. രണ്ടുദിവസം മൂന്നാറിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ഇരുവരും ബൈക്കില്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.

ഇടുക്കി: മറയൂര്‍ റോഡില്‍ ബൈക്ക് സ്‌കൂള്‍ ബസുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തമിഴ്‌നാട് കൊയമ്പത്തൂര്‍ കമ്പളപ്പെട്ടി പൂവല്‍പരത്തി സ്വദേശി വിക്രം(23)ണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഉദുമല്‍പ്പെട്ട രുദ്രപാളയം സ്വദേശി രാധാക്യഷ്ണന്‍ (23) ഉദുമല്‍പ്പെട്ട സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. പൊങ്കല്‍ ആഘോഷത്തിന്റ ഭാഗമായാണ് രാധാക്യഷ്ണനും സുഹ്യത്ത് വിക്രവും മൂന്നാറിലെത്തിയത്.

രണ്ടുദിവസം മൂന്നാറിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ഇരുവരും ബൈക്കില്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെ മറയൂരില്‍വെച്ച് എതിരെ വന്ന സ്‌കൂള്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാരുടെ നേത്യത്വത്തില്‍ ഇരുവരെയും ഉദുമല്‍പ്പെട്ട ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികില്‍സയിലിരിക്കെയാണ് വിക്രം മരിച്ചത്. അമിതവേഗതയാണ് അപകടത്തില്‍ ഇടയാക്കിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പിതാവ്- രംഗസ്വാമി, മാതാവ്-ക്യഷ്ണവേണി, സഹോദരി നര്‍മദ.

കുവൈത്തില്‍ 14 വയസുകാരി കെട്ടിടത്തിന് മുകളില്‍ നിന്നു ചാടി ആത്മഹത്യക്ക് ശ്രമിച്ചു
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒരാൾക്ക് 16 വയസ്, 2 പേർക്ക് 17; കഴക്കൂട്ടത്ത് നിന്നും ബൈക്ക് മോഷ്ടിച്ച് സ്റ്റിക്കറടക്കം മാറ്റി, പക്ഷേ സിസിടിവിൽ പതിഞ്ഞതോടെ കുടുങ്ങി
രണ്ട് ദിവസമായി കഴിയുന്നത് പേടിച്ച്; ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ മുറ്റം വഴി ഓടി റബ്ബര്‍ തോട്ടത്തിൽ കയറി, അമരമ്പലത്ത് പുലി ഭീതി ഒഴിയുന്നില്ല