14 വയസുള്ള പെൺകുട്ടി കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് താഴെ വീണതായി ജഹ്‌റ ഗവർണറേറ്റിലെ പൊതു സുരക്ഷാ വിഭാഗത്തില്‍ വിവരം ലഭിക്കുകയായിരുന്നു. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ 14 വയസുകാരി കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സാദ് അൽ അബ്ദുള്ള പ്രദേശത്തായിരുന്നു സംഭവം. സഹോദരിമാരുമായുള്ള തർക്കത്തെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പിതാവ് പബ്ലിക് പ്രോസിക്യൂട്ടറോട് പറഞ്ഞു. പെൺകുട്ടി ഏത് രാജ്യക്കാരിയാണെന്ന് വ്യക്തമല്ല.

14 വയസുള്ള പെൺകുട്ടി കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് താഴെ വീണതായി ജഹ്‌റ ഗവർണറേറ്റിലെ പൊതു സുരക്ഷാ വിഭാഗത്തില്‍ വിവരം ലഭിക്കുകയായിരുന്നു. ഉടൻ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മെഡിക്കൽ എമർജൻസി ടീമിന്റെ സഹായത്തോടെ പെൺകുട്ടിയെ ജഹ്‌റ ആശുപത്രിയിൽ എത്തിച്ചു. പെൺകുട്ടിയുടെ ശരീരത്തിൽ ഒന്നിലേറെ സ്ഥലങ്ങളില്‍ ഒടിവുകളുണ്ടായിട്ടുണ്ട്. പിതാവിനെ പബ്ലിക് പ്രോസിക്യൂട്ടർ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ആത്മഹത്യാശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തതായി സുരക്ഷാ അധികൃതര്‍ അറിയിച്ചു.

Read also:  സൗദിയിൽ സ്കൂൾ ബസും ട്രക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു; 20 പേർക്ക് പരിക്ക്

ബീച്ചിന് സമീപം കാറിനുള്ളിലിരുന്ന് മദ്യപിച്ച പ്രവാസികളെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി
കുവൈത്ത് സിറ്റി: കുവൈത്തില്‍ കാറിനുള്ളിലിരുന്ന മദ്യപിച്ചതിന് പിടിയിലായ രണ്ട് പ്രവാസികളെ നാടുകടത്തും. 35 വയസുകാരനായ യുവാവും 41 വയസുകാരിയുമാണ് പിടിയിലായത്. നടപടികള്‍ പൂര്‍ത്തീകരിക്കാനായി ഇവരെ ഡീപോര്‍ട്ടേഷന്‍ സെന്ററിലേക്ക് മാറ്റി.

പിടിയിലായ യുവാവ് സിറിയന്‍ പൗരനും യുവതി ഫിലിപ്പൈന്‍കാരിയുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കുവൈത്തിലെ ദോഹ ഷാലെയ്‍സില്‍ വെച്ച് പൊലീസ് പട്രോള്‍ സംഘമാണ് ഇവരെ പിടികൂടിയത്. ബീച്ചിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ ഇരുവരും മദ്യലഹരിയിലായിരുന്നു. കാര്‍ പരിശോധിച്ചപ്പോള്‍ മദ്യക്കുപ്പികളും കണ്ടെടുത്തു. തുടര്‍ന്ന് ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം പിന്നീട് നാടുകടത്തല്‍ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു.

Read also:  അനധികൃതമായി കൊണ്ടുവന്നത് 427 കുപ്പി മദ്യം; പ്രവാസി അറസ്റ്റില്‍