Coconut Husk Peeler : തേങ്ങ പൊതിക്കാൻ കിടിലൻ യന്ത്രം, അഭിലാഷിന്‍റെ കണ്ടുപിടുത്തത്തിന് ആവശ്യക്കാരേറേ

Published : Dec 20, 2021, 08:31 AM IST
Coconut Husk Peeler : തേങ്ങ പൊതിക്കാൻ കിടിലൻ യന്ത്രം, അഭിലാഷിന്‍റെ കണ്ടുപിടുത്തത്തിന് ആവശ്യക്കാരേറേ

Synopsis

 യന്ത്രത്തിലേക്ക് തേങ്ങ ഇട്ട് കൊടുത്താല്‍ മതി. വൃത്തിയായി പൊതിച്ച് ഒരു വശത്തുകൂടെ പുറത്തെത്തും

കാസര്‍കോട്: തേങ്ങ പൊതിക്കുന്ന പുതിയ തരം യന്ത്രവുമായി കാസര്‍കോട് (Kasargod) ചിറ്റാരിക്കാല്‍ സ്വദേശി അഭിലാഷ്. മണിക്കൂറില്‍ 1200 തേങ്ങ വരെ പൊതിക്കാവുന്ന യന്ത്രമാണ് (Coconut Husk Peeler) ഈ യുവാവ് വികസിപ്പിച്ചിരിക്കുന്നത്. യന്ത്രത്തിലേക്ക് തേങ്ങ ഇട്ട് കൊടുത്താല്‍ മതി. വൃത്തിയായി പൊതിച്ച് ഒരു വശത്തുകൂടെ പുറത്തെത്തും. യന്ത്രം പ്രവര്‍ത്തിക്കുന്നത് 7 എച്ച്പി ഡീസല്‍ എഞ്ചിനിലാണ്. ഒരു ലിറ്റര്‍ ഡീസലില്‍ നാല് മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാം.

മൂന്നര വര്‍ഷത്തെ പ്രയത്നത്തിന് ഒടുവിലാണ് അഭിലാഷിന്‍റെ ഈ കണ്ടുപിടുത്തം യാഥാര്‍ത്ഥ്യമായത്. കേര കര്‍ഷകന്‍ കൂടിയായ അഭിലാഷ് തേങ്ങ പൊതിക്കാന്‍ ആളെ കിട്ടാതായതോടെയാണ് യന്ത്രം നിര്‍മ്മിച്ചത്. ഇത് വാങ്ങാനായി നിരവധി പേര്‍ സമീപിക്കുന്നുണ്ട്. യന്ത്രം വാഹനത്തില്‍ ഘടിപ്പിച്ചതോടെ എവിടേയും എത്തിക്കാന്‍ എളുപ്പം. കര്‍ണാടകത്തില്‍ വരെ പോയി തേങ്ങ പൊതിച്ച് നല്‍കുന്നുണ്ട് ഇപ്പോള്‍ അഭിലാഷ്.

PREV
Read more Articles on
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി