അംഗനവാടി കുട്ടികള്‍ക്കുള്ള അമൃതം പാക്കറ്റില്‍ ചത്ത പല്ലി

By Web TeamFirst Published Dec 20, 2018, 12:36 PM IST
Highlights

കുടുംബശ്രീ അംഗനവാടി വഴി കുട്ടികൾക്ക് നല്‍കുന്ന  'അമൃതം' ന്യൂട്രീഷ്യൻ ഫുഡ് പായ്ക്കറ്റിനുള്ളിൽ നിന്നും ചത്ത പല്ലിയെ കിട്ടിയതായി പരാതി.

തിരുവനന്തപുരം: കുടുംബശ്രീ അംഗനവാടി വഴി കുട്ടികൾക്ക് നല്‍കുന്ന 'അമൃതം' ന്യൂട്രീഷ്യൻ ഫുഡ് പായ്ക്കറ്റിനുള്ളിൽ നിന്നും ചത്ത പല്ലിയെ കിട്ടിയതായി പരാതി. ചെറുന്നിയൂർ പഞ്ചായത്തിലെ കട്ടിങ് അംഗനവാടിയിൽ നിന്നും കൃഷ്ണപ്രിയയുടെ ഒരു വയസുള്ള മകൻ സ്വസ്തിക് കൃഷ്ണക്ക് കിട്ടിയ പായ്ക്കറ്റിൽ നിന്നാണ് ചത്ത പല്ലിയെ കണ്ടുകിട്ടിയത്. 

ഒക്ടോബർ മാസത്തിൽ കിട്ടിയ മൂന്ന് പയ്ക്കറ്റിൽ ഒരെണ്ണം പൊട്ടിച്ചപ്പോഴാണ് ചത്ത പല്ലി ശ്രദ്ധയിൽപ്പെട്ടത്. കുടുംബ വീടായ ആറ്റിങ്ങലിൽ തച്ചൂർകുന്നിലെ കെപി ഭവനിൽ വച്ച് പായ്ക്കറ്റ് പൊട്ടിച്ച് കുട്ടിക്ക് നല്‍കാനൊരുങ്ങവെയാണ് ചത്ത പല്ലി മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. കുട്ടിയുടെ അപ്പൂപ്പൻ കെ.സുരേഷിന്റെ പരാതിയെ തുടർന്ന് ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം.പ്രദീപിന്റെ നിർദ്ദേശാനുസരണം നഗരസഭ ഹെൽത്ത് സ്ക്വാഡ് സാധനം കൈപ്പറ്റി അന്വേഷണം ആരംഭിച്ചു. 

click me!