ഒന്നല്ല,രണ്ടല്ല,പത്തല്ല,മുപ്പത്! 'ഞങ്ങൾ ഫാമിലിയായി ഒന്ന് കറങ്ങാനിറങ്ങിയതാ', മലമ്പുഴയിൽ കാട്ടാനക്കൂട്ടമിറങ്ങി

Published : Jan 11, 2024, 12:16 PM ISTUpdated : Jan 11, 2024, 12:17 PM IST
ഒന്നല്ല,രണ്ടല്ല,പത്തല്ല,മുപ്പത്! 'ഞങ്ങൾ ഫാമിലിയായി ഒന്ന് കറങ്ങാനിറങ്ങിയതാ', മലമ്പുഴയിൽ കാട്ടാനക്കൂട്ടമിറങ്ങി

Synopsis

സ്കൂൾ കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് സഞ്ചാരികൾ ഉദ്യാനത്തിനകത്തുള്ളപ്പോഴായിരുന്നു സംഭവം

പാലക്കാട്:പാലക്കാട് മലമ്പുഴ ഉദ്യാനത്തിൽ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി.​ഉദ്യാനത്തിലെ ​ഗവർണർ സീറ്റിന് സമീപത്താണ് വൈകിട്ടോടെ ആനയിറങ്ങിയത്.സ്കൂൾ കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് സഞ്ചാരികൾ ഉദ്യാനത്തിനകത്തുള്ളപ്പോഴായിരുന്നു സംഭവം.കുട്ടിയാനകളടക്കം 30 ആനകൾ അടങ്ങുന്ന കൂട്ടമാണ് ഇറങ്ങിയത്.ഏറെ നേരം ഇവിടെ തമ്പടിച്ച ആന രാത്രി വൈകിയാണ് കാടുകയറിയത്. ജലസേചന വകുപ്പ് ജീവനക്കാരും വനം ഉദ്യോ​ഗസ്ഥരും ചേർന്നാണ് കാട്ടിലേക്ക് തുരത്തിയത്. ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് ​ഗവർണർ സീറ്റിന് താഴെയുള്ള മാം​ഗോ ​ഗാർഡനിൽ കാട്ടാനയെത്തുന്നത്. കവ, തെക്കേ മലമ്പുഴ മേഖലയിൽ ദിവസങ്ങളായി കാട്ടാന ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം ആനകൾ ഈ ഭാ​ഗത്ത് അണക്കെട്ടിന് മുകളിൽ കയറിയിരുന്നു. ആനക്കൂട്ടം തമ്പടിച്ചതോടെ പ്രദേശവാസികളും ഭീതിയിലാണ്.


 ന്യൂമോണിയ ബാധിച്ച് ഏഴു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞ് മരിച്ചു

'സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സമ്മാനമായി കരുതിയാൽ മതി', പ്രസാദിന്‍റെ കുടുംബത്തിന് സഹായവുമായി മുബൈ മലയാളി
 

PREV
Read more Articles on
click me!

Recommended Stories

പൂരം കഴിഞ്ഞതിന് പിന്നാലെ കുന്നംകുളം കിഴൂർ ദേവി ക്ഷേത്രത്തിൽ മോഷണം; ദേവി വിഗ്രഹം കവർന്നു
പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി