തേങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടെ ദാരുണാന്ത്യം; തൃശൂരിൽ വീടിന്‍റെ ടെറസിൽ നിന്ന് വീണ് വീട്ടമ്മ മരിച്ചു

Published : Feb 03, 2023, 09:01 PM ISTUpdated : Feb 03, 2023, 10:58 PM IST
തേങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടെ ദാരുണാന്ത്യം; തൃശൂരിൽ വീടിന്‍റെ ടെറസിൽ നിന്ന് വീണ് വീട്ടമ്മ മരിച്ചു

Synopsis

കൊപ്രക്കളം പുത്തൻവീട്ടിൽ ജയന്തി (53) ആണ് മരിച്ചത്

തൃശൂർ: വീടിന്റെ ടെറസിൽ നിന്ന് വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം. തൃശൂർ കൊടകര കൊപ്രക്കളത്താണ് വീടിന്റെ ടെറസിൽ നിന്ന് വീണ് വീട്ടമ്മ മരിച്ചത്. കൊപ്രക്കളം പുത്തൻവീട്ടിൽ ജയന്തി (53) ആണ് മരിച്ചത്. തേങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി കാൽവഴുതി വിഴുകയായിരുന്നു. അപകടത്തിൽപ്പെട്ട ജയന്തിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വാടകവീട്ടിൽ നിന്ന് 30 കിലോ കഞ്ചാവ് പിടിച്ച കേസ്, യുവതിയുടെ ജാമ്യം റദ്ദാക്കി, 10 ദിവസത്തിൽ കീഴടങ്ങണം

തൃശൂരിൽ റിട്ടയേർഡ് അധ്യാപികയെ തലക്കടിച്ച് കൊന്ന് ആഭരണങ്ങൾ തട്ടിയെടുത്തു; പ്രതി അറസ്റ്റില്‍

അതേസമയം തൃശ്ശൂർ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത വാടാനപള്ളിയിൽ റിട്ടയേഡ് അധ്യാപികയെ പട്ടാപകൽ തലക്കടിച്ചു കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന കേസിൽ പ്രതിയെ പൊലീസ് പിടികൂടി എന്നതാണ്. ഗണേശ മംഗലം സ്വദേശിയായ വസന്തയാണ് ആക്രമണത്തിൽ മരിച്ചത്. കൊലപാതകത്തിനുശേഷം സൈക്കിളിൽ കടന്ന പ്രതിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ 7:15 ഓടെയായിരുന്നു നാടിനെ നടക്കിയ സംഭവം നടന്നത്. വീടിന് പിന്നിൽ നിന്ന് പല്ല് തേയ്ക്കുകയായിരുന്ന വസന്തക്ക് നേരയാണ് പ്രതിയുടെ ആക്രമണം ഉണ്ടായത്. ആഭരണങ്ങൾ പിടിച്ചു പറിക്കുന്നതിനിടെ വസന്തയുടെ തലയ്ക്ക് അടിയേൽക്കുകയായിരുന്നു. കരച്ചിൽ കേട്ട് അയൽവാസികൾ വീടിന് മുന്നിൽ വന്ന് നോക്കിയെങ്കിലും ഗേറ്റ് പൂട്ടിയിരിക്കുകയായിരുന്നു. അകത്തേക്ക് കയറാനാകാതായതോടെ അയൽവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് വീടിന് പുറകിൽ വസന്തയുടെ മൃതദേഹം കണ്ടത്. വസന്തയുടെ വീടിന്റെ മതിൽ ചാടി കടന്ന് ഒരാൾ പോകുന്നത് സമീപത്ത് മീൻ വിറ്റുകൊണ്ടിരുന്നവർ കണ്ടിരുന്നു. ഇയാളെ തടഞ്ഞുനിർത്തി ഫോട്ടോയെടുത്ത ശേഷമാണ് ഇവർ പറഞ്ഞു വിട്ടത്. കൊലപാതക വിവരം അറിഞ്ഞതോടെ ഈ ഫോട്ടോ ഇവർ പൊലീസിന് കൈമാറുകയായിരുന്നു. ഇതോടെ അന്വേഷണം എളുപ്പമായി. ഗണേശമംഗലം സ്വദേശി തന്നെയായ ജയരാജനായിരുന്നു മതിൽ ചാടി കടന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. മോഷണം പോയ ആഭരണങ്ങൾ പ്രതിയായ ജയരാജന്‍റെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.

PREV
click me!

Recommended Stories

ഓടുന്ന തീവണ്ടിയിൽ നിന്ന് പുറത്തേക്ക് എറിയുന്നു, പൊതി ശേഖരിക്കുന്നത് യുവതി, കണ്ടത് നാട്ടുകാർ, പൊലീസ് പിടിച്ചു, പൊതിയിൽ കഞ്ചാവ്
മലപ്പുറത്ത് ബാറിൽ യുവാവിന്‍റെ ആക്രമണം, രണ്ട് ജീവനക്കാര്‍ക്ക് കുത്തേറ്റു, മദ്യകുപ്പികളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്തു