
ഇടുക്കി : തൊടുപുഴ കരിമണ്ണൂരിൽ പ്രസവിച്ച ഉടൻ നവജാത ശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പടുത്തി. കരിമണ്ണൂരിലെ വീട്ടിൽ വച്ചാണ് കൊലപാതകമുണ്ടായത്. അമിത രക്തസ്രാവത്തെ തുടർന്ന് യുവതിയെ ആശുപത്രിയിൽ എത്തിച്ചതിനെ തുടർന്ന് ഡോക്ടർമാർ പരിശോധിച്ചപ്പോഴാണ് വിവരം പുറത്ത് വരുന്നത്. യുവതിയെയും ഭർത്താവിനെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് രക്തസ്രാവത്തെ തുടർന്ന് യുവതിയും ഭർത്താവും ആശുപത്രിയിലെത്തിയത്. യുവതി മണിക്കൂറുകൾ മുമ്പ് പ്രസവിച്ചിരുന്നതായും അത് മൂലമുള്ള രക്തസ്രാവമാണെന്നും പരിശോധിച്ച ഡോക്ടർക്ക് മനസിലായി. കുഞ്ഞിനെ അന്വേഷിച്ച ആശുപത്രി അധികൃതരോട് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് യുവതി പറഞ്ഞത്. ഇതോടെ പൊലീസിൽ വിവരമറിയിക്കുമെന്ന് യുവതിയോടും ഒപ്പമുണ്ടായിരുന്ന ഭർത്താവിനോടും ഡോക്ടർമാർ പറഞ്ഞു. ഇതോടെ കുഞ്ഞ് മരിച്ച് പോയെന്നും മൃതദേഹം വീട്ടിലുണ്ടെന്നും യുവതി സമ്മതിച്ചു. പൊലീസ് എത്തി നടത്തിയ ചോദ്യം ചെയ്യലിലും പരിശോധനയിലുമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. കുഞ്ഞിന്റെ കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. യുവതി ഗർഭിണിയായിരുന്നുവെന്ന കാര്യം ഭർത്താവ് അറിഞ്ഞിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാലിക്കാര്യത്തിൽ പൊലീസിന് സംശയമുണ്ട്.
ഗർഭിണിയാണെന്ന വിവരം ഇവർ മറച്ച് വെച്ചിരുന്നുവെന്നാണ് നാട്ടുകാരും അറിയിച്ചത്. സംശയത്തെ തുടർന്ന് പ്രദേശത്തെ ആശാ വർക്കർ കഴിഞ്ഞ ദിവസമിവിടെ എത്തിയിരുന്നു. എന്നാൽ താൻ ഗർഭിണിയല്ലെന്നും തടികൂടാനുള്ള മരുന്ന് കഴിച്ചതുകൊണ്ടാണ് ശരീരത്തിലെ മാറ്റമെന്നുമാണ് യുവതി പറഞ്ഞിരുന്നത്. വീടിന് പുറത്തിറങ്ങാൻ പോലും തയ്യാറായില്ലെന്നും പ്രദേശവാസികക്ഷ പറഞ്ഞു. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിൽ പരിശോധന നടത്തുകയാണ്.
തൃശൂർ ദേശീയപാതയിൽ വീണ്ടും അപകടം, എട്ട് വണ്ടികൾ കൂട്ടിയിടിച്ചു, വാഹനങ്ങൾ തകർന്നു, ആർക്കും പരിക്കില്ല
ഇതിന് സമാനമായ ഒരു സംഭവമാണ് തിരുവനന്തപുരത്തും ഉണ്ടായത്. സ്വന്തം ചേട്ടനെ അനിയൻ മദ്യലഹരിയിൽ കുത്തി കൊലപ്പെടുത്തിയെന്ന ദാരുണസംഭവമാണ് കഴക്കൂട്ടത്ത് ഉണ്ടായത്. കഴക്കൂട്ടം പുല്ലാട്ടുകരി സ്വദേശി രാജു (42) ആണ് അനുജന്റെ കുത്തേറ്റു മരിച്ചത്. ഇന്നലെ രാത്രി ഒരു മണിയോടെ പുല്ലാട്ടുകരി ലക്ഷം വീട്ടിലാണ് സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന രാജ വാക്കുതർക്കത്തിനിടെ ജേഷ്ഠനായ രാജുവിനെ കത്തികൊണ്ട് നെഞ്ചിൽ കുത്തുകയായിരുന്നു.
നെഞ്ചിൽ ആഴത്തിൽ കുത്തേറ്റ രാജു വീടിന് മുന്നിൽ കുഴഞ്ഞു വീണു. ശബ്ദം കേട്ട നാട്ടുകാർ വിവരമറിയിച്ചത് അനുസരിച്ചെത്തിയ പൊലീസ്, രാജുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സഹോദരൻ രാജയെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടത്ത് സിഐടിയു ചുമട്ട് തൊഴിലാളിയാണ് കൊല്ലപ്പെട്ട രാജു. ഓട്ടോ ഡ്രൈവറാണ് പ്രതി രാജ. ഇരുവരും മദ്യപിച്ച് വഴക്കടിക്കുന്നത് പതിവാണെന്നാണ് നാട്ടുകാർ നൽകുന്ന വിവരം.
റോഡിലെ കുഴിയിൽ വീണ് കായംകുളം എസ്.ഐക്ക് പരിക്കേറ്റു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam