Asianet News MalayalamAsianet News Malayalam

റോഡിലെ കുഴിയിൽ വീണ് കായംകുളം എസ്.ഐക്ക് പരിക്കേറ്റു

അപകടത്തിൽ കൈക്കും കാലിനും മുറിവേറ്റ എസ്.ഐയെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Kayamkulam SI injured in an accident after he fell into a pothole in road
Author
Kayamkulam, First Published Aug 11, 2022, 9:46 AM IST

ആലപ്പുഴ: കായംകുളത്ത് ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ പൊലീസ് സബ്ബ് ഇൻസ്പെക്ടര്‍ക്ക് റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റു. കായംകുളം സ്റ്റേഷനിലെ എസ്.ഐ ഉദയകുമാറിനാണ് പരിക്കേറ്റത്.  ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം നഷ്ടമായാണ് അപകടമുണ്ടായത്. അപകടത്തിൽ കൈക്കും കാലിനും മുറിവേറ്റ എസ്.ഐയെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കായംകുളം കെപിഎസി ജംഗ്ഷനിൽ വച്ചാണ് അപകടമുണ്ടായത്. 

തൃശൂർ ദേശീയപാതയിൽ വീണ്ടും അപകടം, എട്ട് വണ്ടികൾ കൂട്ടിയിടിച്ചു, വാഹനങ്ങൾ തകർന്നു, ആർക്കും പരിക്കില്ല

തൃശ്ശൂർ: തൃശ്ശൂർ ദേശീയപാതയിൽ വീണ്ടും അപകടം. ആമ്പല്ലൂർ സിഗ്നൽ ജംഗ്ഷനിൽ എട്ട് വണ്ടികൾ കൂട്ടിയിടിച്ചു.മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ട്രക്ക് ആണ് അപകടം ഉണ്ടാക്കിയത്. സിഗ്നലിൽ നിർത്തി ഇട്ടിരുന്ന വാഹനങ്ങളിലേക്ക് ട്രക്ക് ഇടിച്ചു കയറുകയായിരുന്നു. ആദ്യം കെ എസ് ആർ ടി സി ബസിലാാണ് ട്രക്ക് ഇടിച്ചത്. പിന്നീട് മുന്നിലുള്ള ഏഴ് വണ്ടികൾ കൂട്ടിയിടിക്കുകയായിരുന്നു. വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. രണ്ട് കാറുകൾ പൂ‌‌‌ർണമായും തകർന്നു. എന്നാൽ ആർക്കും പരിക്കില്ല.അർധരാത്രി 12.25ഓടെയാണ് സംഭവം. പാഞ്ഞെത്തിയ ട്രക്ക് കെ എസ് ആർ ടി സിയിൽ ഇടിച്ചു കയറുക ആയിരുന്നു. ട്രക്ക് ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണം എന്നാണ് നിഗമനം. 

ദേശീയപാത കുഴിയടക്കൽ:ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചർ കമ്പനിയെ കരിമ്പട്ടകയിൽപെടുത്തണമെന്ന് കളക്ടറുടെ റിപ്പോർട്ട്

തൃശൂർ മണ്ണുത്തി ദേശീയ പാതയുടെ കരാർ ഏറ്റെടുത്ത ​ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചർ കമ്പനിയെ കരിമ്പട്ടകയിൽപെടുത്തണമെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട്. ദേശീയപാതയിലെ കുഴി അടയ്ക്കൽ കൃത്യതയോടെ അല്ലെന്നും തൃശൂർ കളക്ടറുടെ റിപ്പോർട്ട്. ഇക്കാര്യം വ്യക്തമാക്കി തൃശൂർ ജില്ലാ കളക്ടർ ഹരിതാ വി കുമാർ  പ്രാഥമിക റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. 

താൽകാലിക കുഴി അടയ്ക്കലിനായി ഇപ്പോൾ ഉപയോ​ഗിക്കുന്ന കോൾഡ് മിക്സ് ഫലപ്രദമല്ലെന്നും കളക്ടറുടെ റിപ്പോർട്ടിൽ ഉണ്ട്. ​ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചർ എന്ന കരാർ കമ്പനിയിൽ ആവശ്യമായ ജോലിക്കാരില്ല. റോഡ് നിർമാണത്തിനും അറ്റകുറ്റപ്പണിക്കും ആവശ്യമായ നിർമാണ ഉപകരണങ്ങളുമില്ലെന്നും കളക്ടറുടെ പരിശോധനയിൽ കണ്ടെത്തി. ഇതടക്കം വ്യക്തമാക്കിയാണ് കമ്പനിക്കെതിരെ റിപ്പോർട്ട് നൽകിയത്.

പ്രഹസനമായി ദേശീയപാതയിലെ രണ്ടാം ദിവസത്തെ കുഴിയടയ്ക്കലും. പുതുക്കാട്ടെ കുഴികൾ പൂർണമായും അടച്ചില്ല. മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയില്‍ കഴിഞ്ഞ ദിവസം ഇട്ട ടാര്‍ ഇളകി തുടങ്ങി. ഇവിടെ കരാർ കമ്പനിയുടെ കുഴിയടയ്ക്കല്‍ ഇന്നലേയും ഉണ്ടായിരുന്നു. കുഴി അടയ്ക്കൽ അശാസ്ത്രീയമാണെന്ന ആക്ഷേപത്തെ തുടർന്ന് എറണാകുളം, തൃശ്ശൂർ ജില്ലാ കളക്ടർമാരോട് നേരിട്ടെത്തി പരിശോധിക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. റോഡ് റോളർ ഉപയോഗിക്കാത്ത പ്രവർത്തിയിൽ അശാസ്ത്രീയത ഉണ്ടായിരുന്നുവെന്നാണ് പിഡബ്ല്യുഡി ഉദ്യോഗസ്ഥർ നടത്തിയ കണ്ടെത്തല്‍. 

Follow Us:
Download App:
  • android
  • ios