പൊറോട്ടയ്ക്ക് സൗജന്യമായി കറി നൽകിയില്ല; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ തല അടിച്ചു പൊട്ടിച്ചു

Published : Aug 06, 2023, 11:33 PM ISTUpdated : Aug 06, 2023, 11:39 PM IST
പൊറോട്ടയ്ക്ക് സൗജന്യമായി കറി നൽകിയില്ല; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ തല അടിച്ചു പൊട്ടിച്ചു

Synopsis

പൊറോട്ടയ്ക്ക് സൗജന്യമായി കറി നൽകിയില്ല എന്നാരോപിച്ചായിരുന്നു മർദ്ദനമെന്നാണ് പരാതി. പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തിട്ടുണ്ട്.   

കോട്ടയം: കോട്ടയം ചങ്ങനാശേരിയിൽ ഹോട്ടൽ സപ്ലെയറായ ഇതര സംസ്ഥാന തൊഴിലാളിയുടെ തല അടിച്ചു പൊട്ടിച്ചു. ചങ്ങനാശേരി റോഡിൽ പ്രവർത്തിക്കുന്ന ബിസ്മി ഫാസ്റ്റ് ഫുഡിലെ തൊഴിലാളിക്കാണ് ഭക്ഷണം കഴിക്കാൻ എത്തിയവരുടെ മർദ്ദനമേറ്റത്. പൊറോട്ടയ്ക്ക് സൗജന്യമായി കറി നൽകിയില്ല എന്നാരോപിച്ചായിരുന്നു മർദ്ദനമെന്നാണ് പരാതി. പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തിട്ടുണ്ട്. 

മത്സരയോട്ടത്തിനിടെ കാറുകൾ തമ്മിലുരസി, ചില്ല് തക‍ർത്ത് യാത്രക്കാരൻ; തിരഞ്ഞ് പൊലീസ്

ഞായറാഴ്ച്ച രാത്രി ഒൻപതരയോടെയാണ് സംഭവം. ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കുന്നതിനായി മൂന്നംഗ സംഘം എത്തുകയായിരുന്നു. തുടർന്ന്, ഇവർ പൊറോട്ട ഓർഡർ ചെയ്തു. എന്നാൽ, പൊറോട്ട കൊണ്ടു വച്ചതിന് പിന്നാലെ ഭക്ഷണം കഴിക്കാൻ എത്തിയവർ പൊറോട്ടയ്‌ക്കൊപ്പം കറി സൗജന്യമായി വേണമെന്ന് ആവശ്യപ്പെട്ടു. തുടർന്നുണ്ടായ തർക്കത്തിനിടെ സംഘം സപ്ലൈയറെ ആക്രമിക്കുകയായിരുന്നുവെന്ന് ഹോട്ടലുടമ പറഞ്ഞു. ആക്രമണത്തിൽ തൊഴിലാളിയുടെ തല പൊട്ടി. തലയ്ക്കാണ് അടിയേറ്റതെന്ന് ഹോട്ടലുടമ പറഞ്ഞു. 

പഞ്ചനക്ഷത്ര ഹോട്ടലിൽ ജയന്ത് പാട്ടീൽ- അമിത്ഷാ രഹസ്യ കൂടിക്കാഴ്ച്ച; അഭ്യൂഹങ്ങൾ ശക്തം

സംഭവത്തെ തുടർന്ന് സ്ഥലത്ത് പൊലീസെത്തി. പരിക്കേറ്റയാളെ പൊലീസുകാർ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇയാളുടെ തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

ഹരിയാന സന്ദർശിക്കാൻ പോയ സിപിഐ സംഘത്തെ പൊലീസ് തടഞ്ഞു, മൂന്നാം ദിവസവും നൂഹിൽ ഇടിച്ചുനിരത്തൽ തുടരുന്നു

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ