അജിത് പവാറും ദേവേന്ദ്ര ഫഡ്നാവിസും കൂടിക്കാഴ്ച്ചയിൽ ഒപ്പമുണ്ടായിരുന്നതായാണ് സൂചന. മന്ത്രിസഭാ വികസനം ഉടൻ നടക്കാനിരിക്കെ കൂടിക്കാഴ്ച്ച വലിയ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്. വിവിധ പരിപാടികൾക്കായി അമിത് ഷാ പൂനയിൽ തുടരുകയാണ്.
മുംബൈ: ശരദ് പവാറിന്റെ വിശ്വസ്തനും എൻസിപി സംസ്ഥാന അധ്യക്ഷനുമായ ജയന്ത് പാട്ടീൽ അമിത്ഷായുമായി രഹസ്യ കൂടിക്കാഴ്ച്ച നടത്തി. പൂനയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. കൂടികാഴ്ച്ചയുടെ വിവരങ്ങൾ പുറത്തുവന്നതോടെ ജയന്ത് പാട്ടീലിന്റെ നേതൃത്വത്തിൽ എൻസിപിയിലെ ഒരു വിഭാഗം എംഎൽഎമാർ കൂടി എൻഡിഎ ക്യാമ്പിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമായി. അജിത് പവാറും ദേവേന്ദ്ര ഫഡ്നാവിസും കൂടിക്കാഴ്ച്ചയിൽ ഒപ്പമുണ്ടായിരുന്നതായാണ് സൂചന. മന്ത്രിസഭാ വികസനം ഉടൻ നടക്കാനിരിക്കെ കൂടിക്കാഴ്ച്ച വലിയ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്. വിവിധ പരിപാടികൾക്കായി അമിത് ഷാ പൂനയിൽ തുടരുകയാണ്.
അതേസമയം, വിവരങ്ങൾ പുറത്തുവന്നതോടെ ജയന്ത് പാട്ടീൽ കൂടിക്കാഴ്ച്ച നിഷേധിച്ച് രംഗത്തെത്തി. അമിത്ഷായെ താൻ കണ്ടുവെന്ന് പറയുന്നതിന് തെളിവ് നിരത്താനും ജയന്ത് പാട്ടീൽ ആവശ്യപ്പെട്ടു. അതിനിടെ, മണിപ്പൂരിൽ വീണ്ടും കലാപം രൂക്ഷമായതോടെ അപ്രതീക്ഷിതമായി ബി ജെ പി സർക്കാരിനുള്ള പിന്തുണ പിൻവലിട്ട് സഖ്യകക്ഷി. കുക്കി പീപ്പിൾസ് അലയൻസാണ് മണിപ്പൂരിൽ ബി ജെ പി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത്. എൻ ഡി എ സഖ്യത്തിൽ നിന്നും പിൻവാങ്ങുന്നതായി പാർട്ടി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. രണ്ട് എം എൽ എ മാരാണ് പാർട്ടിക്ക് ഉള്ളത്. അതുകൊണ്ടുതന്നെ കുക്കി പീപ്പിൾസ് അലയൻസിന്‍റെ പിന്തുണ പിൻവലിക്കൽ നിലവിൽ സർക്കാരിന് ഭീഷണിയല്ല.
അതേസമയം മണിപ്പൂരിൽ വീണ്ടും കലാപം രൂക്ഷമാകുകയാണ്. ഇന്നലെ നടന്ന സംഘർഷത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകളൾ. ആറ് പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്. മരണ സംഖ്യ ഉയരുമോയെന്ന ആശങ്കയുണ്ട്. അക്രമികള്‍ നിരവധി വീടുകൾക്ക് തീയിട്ടിരുന്നു. ബിഷ്ണുപൂരിൽ സൈന്യത്തിന് നേരെയും ആക്രമണം നടന്നു. ഇംഫാൽ മുതൽ ബിഷ്ണുപൂർ വരെയുള്ള മേഖലകളിൽ വ്യാപക അക്രമങ്ങളാണ് നടന്നത്. ക്വാക്ടയിൽ മെയ്തേയി വിഭാഗത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടതോടെയാണ് ഇന്നലെ സ്ഥിതി രൂക്ഷമായത്. തുടർന്ന് കുക്കി മേഖലകളിലുണ്ടായ സംഘർഷത്തിൽ മൂന്നു പേർ കൂടി കൊല്ലപ്പെട്ടു. ഇംഫാലിൽ 22 വീടുകൾക്ക് തീയിട്ടു. 18 പേർക്ക് ഇന്നലെ നടന്ന സംഘർഷത്തിൽ പരിക്കേറ്റു. ഇതിൽ ഒരു പൊലീസുകാരനും ഉൾപ്പെടുന്നു. ഇംഫാലിൽ ഇന്നും പ്രതിഷേധം നടന്നു. ലാംഗോലിൽ കുകികളുടെ ആളൊഴിഞ്ഞ വീടുകൾക്ക് നേരെ വ്യാപക ആക്രമുണ്ടായി. ചുരചന്ദ്പ്പൂർ, ബീഷ്ണുപൂർ എന്നിവിടങ്ങളിൽ ഇന്നും വെടിവെപ്പ് നടന്നതായി റിപ്പോർട്ടുകളുണ്ട്.
