വാടാനപ്പിള്ളി സ്വദേശികളായിരുന്നു കാറിലുണ്ടായിരുന്നത്. എന്നാൽ സംഭവത്തിൽ കാർ യാത്രക്കാരെ പൊലീസിന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പരാതി വാങ്ങാൻ കാർ യാത്രക്കാരെ പൊലീസ് തിരഞ്ഞു വരികയാണ്.
തൃശൂർ: കൊടുങ്ങല്ലൂരിൽ കാറിനു നേരെ ആക്രമണം. കല്ല് ഉപയോഗിച്ച് കാറിന്റെ ചില്ലുകൾ തകർക്കുകയായിരുന്നു. കൊടുങ്ങല്ലൂർ കോത പറമ്പിൽ വൈകിട്ട് ആറോടെയായിരുന്നു ആക്രമണം. വാടാനപ്പിള്ളി സ്വദേശികളായിരുന്നു കാറിലുണ്ടായിരുന്നത്. എന്നാൽ സംഭവത്തിൽ കാർ യാത്രക്കാരെ പൊലീസിന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പരാതി വാങ്ങാൻ കാർ യാത്രക്കാരെ പൊലീസ് തിരഞ്ഞു വരികയാണ്.
വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. മത്സരയോട്ടം നടത്തിയ കാറുകൾ തമ്മിലാണ് ആക്രമണമുണ്ടായത്. കൊടുങ്ങല്ലൂർ ചന്തപ്പുരയ്ക്കടുത്ത് വെച്ചായിരുന്നു സംഭവം. വടക്കുഭാഗത്ത് നിന്ന് അമിതവേഗതയിൽ വന്ന രണ്ടു കാറുകളിലൊന്നിന് നേരെയാണ് ആക്രമണമുണ്ടായത്. കാറുകൾ തമ്മിൽ ഉരസിയതിന്റെ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് വിവരം. ഇതിനെ തുടർന്ന് തുടർച്ചയായി ഇരുവരും തമ്മിൽ ആക്രമണങ്ങളുണ്ടാവുകയായിരുന്നു. ആദ്യത്തെ അടി നടന്നത് വാടാനപ്പിള്ളിയിൽ വെച്ചായിരുന്നു. പിന്നീട് കോത പറമ്പിലും വെച്ച് ആക്രമണമുണ്ടായി.
ഹരിയാന സന്ദർശിക്കാൻ പോയ സിപിഐ സംഘത്തെ പൊലീസ് തടഞ്ഞു, മൂന്നാം ദിവസവും നൂഹിൽ ഇടിച്ചുനിരത്തൽ തുടരുന്നു
അതേസമയം, മതിലകത്തുള്ളവരാണ് കാർ ആക്രമിച്ച സംഘത്തിലുള്ളതെന്നാണ് വിവരം. അക്രമി സംഘത്തിലെ ഒരാളെ മദ്യ ലഹരിയിൽ മതിലകം പൊലീസ് പിടികൂടുകയായിരുന്നു. അതിനിടെ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പ്രകോപിതനായ ഒരാൾ കല്ലെടുത്ത് കാറിന്റെ ചില്ലുകളിലേക്ക് എറിയുന്നത് ദൃശ്യങ്ങളിൽ കാണാം. നിലവിൽ പരാതിക്കാരില്ലെങ്കിലും കാർ യാത്രക്കാരെ പൊലീസ് തിരയുകയാണ്. കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മുന്നേറ്റത്തിന്‍റെ 14 വർഷങ്ങൾ, ആഘോഷമാക്കാൻ കേരളം; അഭിമാനമായി മാറിയ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകൾ,
https://www.youtube.com/watch?v=gkMcviiXUaI
