ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന്റെ ബ്രേക്ക് പിടിച്ചപ്പോൾ തലപൊക്കിയത് വിഷപാമ്പ് ! അദ്ധ്യാപിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Published : Nov 01, 2025, 04:17 PM IST
snake

Synopsis

കാസർഗോഡ് കോളേജിലേക്ക് പോവുകയായിരുന്ന അദ്ധ്യാപികയുടെ ഓടുന്ന സ്കൂട്ടറിൽ നിന്നും വിഷപ്പാമ്പ് തലപൊക്കി. ഭയന്നെങ്കിലും ധൈര്യം സംഭരിച്ച് അദ്ധ്യാപിക വാഹനം സുരക്ഷിതമായി നിർത്തി രക്ഷപ്പെടുകയായിരുന്നു. 

കാസർഗോഡ്: ഓടിക്കൊണ്ടിരിക്കെ സ്കൂട്ടറിൽ നിന്നും വിഷപ്പാമ്പ് തലപൊക്കി. യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴക്ക്. നെഹ്‌റു കോളജിലെ ചരിത്ര വിഭാഗം അദ്ധ്യാപികയായ ഷറഫുന്നിസ ഓടിച്ച വണ്ടിയിലാണ് പാമ്പിനെ കണ്ടത്. തൈക്കടപ്പുറത്തെ വീട്ടിൽ നിന്ന് കോളേജിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന ഷറഫുന്നിസയുടെ സ്കൂട്ടറിന്റെ ഉള്ളിൽ നിന്നാണ് പാമ്പ് പുറത്തേക്ക് വന്നത്.

ബ്രേക്ക് ചെയ്യുന്നതിനിടെയാണ് സ്കൂട്ടറിന്റെ വലത് ഭാഗത്തെ ബ്രേക്കിന്റെ ഇടയിലൂടെ വിഷപ്പാമ്പ് തലപൊക്കി പുറത്തേക്ക് വന്നത്. ഒരു നിമിഷം പകച്ചുപോയ ഷറഫുന്നിസ ധൈര്യം വീണ്ടെടുത്ത് പെട്ടെന്ന് തന്നെ വണ്ടി റോഡിന് സമീപത്ത് ഒതുക്കി. വലത് ബ്രേക്ക് പിടിച്ചാൽ പാമ്പിന് പരിക്കേൽക്കുകയും അത് കടിക്കുമെന്നും മനസിലാക്കി അവർ ഇടത് ബ്രേക്ക് മാത്രം ഉപയോഗിച്ചാണ് വാഹനം സുരക്ഷിതമായി നിർത്തിയത്.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മെക്കാനിക്ക് എത്തി സ്കൂട്ടറിന്റെ ബോഡി മാറ്റിയപ്പോഴാണ് അകത്ത് ഒളിച്ചിരുന്ന വലിയ വിഷപ്പാമ്പിനെ കണ്ടെത്തിയത്. സ്കൂട്ടറിന്റെ മുൻഭാഗത്തെ വിടവിലൂടെയാവാം പാമ്പ് അകത്ത് കടന്നതെന്നാണ് പ്രാഥമിക നിഗമനം.  

ഏഷ്യാനെറ്റ് ലൈവ് 

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മണിക്കൂറിന് 50 രൂപ മാത്രം, ഒരു ദിവസം 750! തിരൂരിൽ കറങ്ങാൻ ബൈക്കും സ്കൂട്ടറും റെഡി; 'റെന്‍റ് എ ബൈക്ക്' പദ്ധതിയുമായി റെയിൽവേ
എൽകെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു; സ്കൂള്‍ ബസ് ക്ലീനര്‍ പിടിയിൽ