Asianet News MalayalamAsianet News Malayalam

ഉത്സവത്തിനിടെ യുവാവിന്റെ തലയോട്ടി തല്ലിത്തകർത്തു; യുവാവ് ​ഗുരുതരാവസ്ഥയിൽ, മൂന്നുപേർ അറസ്റ്റിൽ

കഴിഞ്ഞ 16നാണ് കേസിന്നാസ്പദമായ സംഭവം. രാത്രിയിൽ പേരൂർ കരുനല്ലൂർ ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിയ പ്രതികൾ ഉത്സവം കണ്ടു നിന്നവരെ ചീത്തവിളിച്ചു, ഭീഷണിപ്പെടുത്തി. 

 young man's skull was smashed during the festival three people have been arrested fvv
Author
First Published Feb 28, 2024, 7:20 PM IST | Last Updated Feb 28, 2024, 7:24 PM IST

കൊല്ലം: പേരൂരിൽ ഉത്സവാഘോഷത്തിനിടെ യുവാവിന്റെ തലയോട്ടി തല്ലിത്തകർത്ത പ്രതികൾ പിടിയിൽ. തട്ടാർകോണം സ്വദേശി ശരത്കുമാറിനെ ക്രൂരമായി മർദ്ദിച്ച മൂന്നുപേരെയാണ് കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വടക്കേവിള സ്വദേശി ശ്രീഹരി, അയത്തിൽ നേതാജി നഗർ സ്വദേശി സുധി, തട്ടാർകോണം കൊച്ചുകാവ് അമ്പലത്തിന് സമീപം താമസിക്കുന്ന മനോജ് എന്നിവരാണ് പിടിയിലായത്. 

കഴിഞ്ഞ 16നാണ് കേസിന്നാസ്പദമായ സംഭവം. രാത്രിയിൽ പേരൂർ കരുനല്ലൂർ ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിയ പ്രതികൾ ഉത്സവം കണ്ടു നിന്നവരെ ചീത്തവിളിച്ചു, ഭീഷണിപ്പെടുത്തി. തൃക്കോവിൽവട്ടം സ്വദേശിയായ ശരത്കുമാർ ഓടിമാറാൻ ശ്രമിച്ചപ്പോൾ ശ്രീഹരി മരക്കഷ്ണം ഉപയോഗിച്ച് തലയിൽ അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു പ്രതികൾ ചേർന്ന് ക്രൂരമായി മർദിക്കുകയും ചെയ്തു. ആക്രമണത്തിൽ ശരത്കുമാറിന്റെ തലയോട്ടിയും തോളെല്ലും പൊട്ടി. ഗുരുതരമായി പരിക്കേറ്റ ശരതിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ശരത്കുമാറിന്റെ അച്ഛൻ നൽകിയ പരാതിയിലാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

പൂപ്പാറയിൽ 17കാരിയെ രണ്ടാനച്ഛൻ പീഡിപ്പിച്ചു; 50 വർഷം അഴിക്കുള്ളിൽ കിടക്കണം, 1.5 ലക്ഷം പിഴയും ഒടുക്കണം

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios