മൂന്നാറിൽ വാഹനം 150 അടി താഴ്ചയിലേക്ക് മറിഞ്ഞ് ​ഗുരുവായൂ‍ർ സ്വദേശിക്ക് ദാരുണാന്ത്യം

Published : Jan 27, 2022, 07:29 AM ISTUpdated : Jan 27, 2022, 07:36 AM IST
മൂന്നാറിൽ വാഹനം 150 അടി താഴ്ചയിലേക്ക് മറിഞ്ഞ് ​ഗുരുവായൂ‍ർ സ്വദേശിക്ക് ദാരുണാന്ത്യം

Synopsis

മൂന്നാറിൽ നിന്ന് സൂര്യനെല്ലിയിലേക്ക് പോകുന്ന വഴി ലോക്കാട് ഗ്യാപ്പിന് സമീപം നിയന്ത്രണം വിട്ട ഇനോവ കാർ 150 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.


മൂന്നാർ: മൂന്നാറിൽ 150 അടി താഴ്ചയിലേക്ക് വാഹനം മറിഞ്ഞ് ​ഗുരുവായൂ‍ർ സ്വദേശി മരിച്ചു. 47 കാരനായ വിനോദ് ഖന്നയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൂന്ന് പേ‍ർക്ക് പരിക്കേറ്റു. മൂന്നാറിൽ നിന്നും സൂര്യനെല്ലിയിലേക്ക് പോകുന്ന വഴി ലോക്കാട് ഗ്യാപ്പിന് സമീപം നിയന്ത്രണം വിട്ട ഇനോവ കാർ 150 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.

അപകടത്തിൽ വിനോദ് ഖന്ന തൽഷണം മരിച്ചു.പരിക്കേറ്റ മൂന്നു പേർ മൂന്നാർ ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അഞ്ച് പേരടങ്ങുന്ന സംഘം മൂന്നാർ സന്ദർശനത്തിന് എത്തിയത്. മാട്ടുപ്പെട്ടി സന്ദർശിച്ച് സൂര്യനെല്ലിവഴി കൊളുക്കുമല സന്ദർശിക്കുന്നതിന് തിരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്ലാവിൻ കൊമ്പിലെ കൂടിളകി, തൃശൂരിലെ അങ്കണവാടിയിൽ ഭക്ഷണം കഴിക്കവെ കുട്ടികൾക്ക് നേരെ പാഞ്ഞടുത്ത് കടന്നൽ കൂട്ടത്തിന്‍റെ ആക്രമണം, 8 പേർക്ക് പരിക്ക്
വീട് പൂട്ടി ആശുപത്രിയിൽ പോയി, തിരികെ വന്നപ്പോൾ വീടില്ല, സിറ്റൗട്ടിൽ ഒരു കുറിപ്പും; പെരുവഴിയിലായി സീന, ജപ്തി നടപ്പാക്കി അർബൻ സഹകരണ ബാങ്ക്