ശബരിമലയിൽ കച്ചവട ആവശ്യങ്ങൾക്ക് പോയി തിരികെ വരുമ്പോൾ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Published : Jan 25, 2025, 09:30 PM IST
ശബരിമലയിൽ കച്ചവട ആവശ്യങ്ങൾക്ക് പോയി തിരികെ വരുമ്പോൾ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Synopsis

ശബരിമലയിൽ കച്ചവട ആവശ്യത്തിനായി പോയി തിരികെ വരുന്നതിനിടയിൽ പിക്കപ്പ് വാൻ മറിയുകയായിരുന്നു. 

ആലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആദിക്കാട്ടുകുളങ്ങര തുണ്ടിൽ തെക്കേതിൽ ഖാലിദിൻ്റെ മകൻ  ഹാഷിം (27) ആണ് മരണപ്പെട്ടത്. ശബരിമലയിൽ കച്ചവട ആവശ്യത്തിനായി പോയി തിരികെ വരുന്നതിനിടയിൽ ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ മറിഞ്ഞായിരുന്നു അപകടം. ശബരിമല പാതയിൽ പെരുനാട് കൂനങ്കരയിൽ വെച്ച് കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് അപകടം നടന്നത്.  അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഹാഷിം ചെങ്ങന്നൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ് : സലീന. സഹോദരി : ആഷ്ന.

READ MORE: കഞ്ചാവ് കടത്തിയ കേസിൽ നാടുവിട്ടു; ​ഗൾഫിൽ നിന്ന് തിരിച്ചെത്തിയ പ്രതിയെ ദില്ലിയിൽ വെച്ച് പൊക്കി എക്സൈസ്

PREV
Read more Articles on
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം