ലോറിക്ക് പിന്നില്‍ കാറിടിച്ച് കയറി അപകടം; മകനെ വിമാനത്താവളത്തിൽ വിട്ട് മടങ്ങിയ പിതാവിന് ദാരുണാന്ത്യം

Published : Jan 25, 2025, 08:20 PM IST
ലോറിക്ക് പിന്നില്‍ കാറിടിച്ച് കയറി അപകടം; മകനെ വിമാനത്താവളത്തിൽ വിട്ട് മടങ്ങിയ പിതാവിന് ദാരുണാന്ത്യം

Synopsis

എസ്ബിഐ ബാങ്കിന് സമീപത്തായിരുന്നു ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്. 

തിരുവനന്തപുരം: വിദേശത്തേക്ക് പോയ മകനെ വിമാനത്താവളത്തിൽ വിട്ട് മടങ്ങിയ പിതാവ് വാഹനാപകടത്തിൽ മരിച്ചു. ബാലരാമപുരത്ത് കഴിഞ്ഞ ദിവസം നടന്ന വാഹനാപകടത്തിലാണ് മാരായമുട്ടം,വിളയില്‍ വീട്ടില്‍  65 വയസുകരനായ സ്റ്റാന്‍ലിയാണ് മരിച്ചത്. മകൻ സന്തോഷിനെ വിമാനത്താവളത്തിൽ വിട്ടതിനു ശേഷം തിരികെ വരികയായിരുന്നു കുടുംബം. എസ്ബിഐ ബാങ്കിന് സമീപത്തായിരുന്നു ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്. 

രാത്രി 12.30 ഓടെ തിരുവനന്തപുരത്ത്  നിന്നും നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് ബാലരാമപുരത്ത് വച്ച് ലോറിക്ക് പിന്നിലിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ ലോറിക്കടിയിലേക്ക് കയറിയ നിലയിലായിരുന്നു. ഗുരുതര പരുക്കേറ്റ സ്റ്റാൻലിയേയും ഒപ്പമുണ്ടായിരുന്നവരെയും പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചു. ഒരാൾ ഗുരുതര പരുക്കുകളോടെ ചികിത്സയിൽ തുടരുകയാണ്.

റെയിൽവേ ട്രാക്കിൽ വീണ ഇയർപോഡ് എടുക്കാൻ ശ്രമിക്കുന്നതിനിടെ കോളേജ് വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നീല നിറത്തിലുള്ള കാര്‍ ബൈക്കിന് വട്ടം വച്ചു; മധ്യവയസ്‌കനെ ആക്രമിച്ച് കവര്‍ന്നത് ഒന്‍പത് ലക്ഷം രൂപ
കെഎസ്ആർടിസി ജീവനക്കാരുടെ അശ്രദ്ധ; തലയടിച്ച് വീണ് 78കാരിയായ വയോധികയ്ക്ക് പരിക്ക്