മോഷണം നടത്തി ബൈക്കിൽ രക്ഷപ്പെടുമ്പോൾ അപകടം; അബോധാവസ്ഥയിലായ ആളെ തിരിച്ചറിഞ്ഞു

Published : Feb 20, 2023, 06:46 AM IST
മോഷണം നടത്തി ബൈക്കിൽ രക്ഷപ്പെടുമ്പോൾ അപകടം; അബോധാവസ്ഥയിലായ ആളെ തിരിച്ചറിഞ്ഞു

Synopsis

താമരശ്ശേരി പി.സി.മുക്കിലെ 'പി.ടി.സ്റ്റോർ' സ്‌റ്റേഷനറി കടയിൽ നിന്നും വെള്ളിയാഴ്ച പുലർച്ചെ പണവും മൊബൈൽഫോണും സിഗരറ്റ് ഉത്പന്നങ്ങളും  മോഷ്ടിച്ചു മുങ്ങിയ സംഘത്തിലെ യുവാവിനെയാണ് തിരിച്ചറിഞ്ഞത്.

കോഴിക്കോട്: കടയിൽ മോഷണം നടത്തുന്നത് ആളുകൾ കണ്ടതോടെ രക്ഷപ്പെടുന്നതിനിടെ ബൈക്ക് അപകടത്തിൽപ്പെട്ട് അബോധാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ച യുവാവിനെ തിരിച്ചറിഞ്ഞു. താമരശ്ശേരി പി.സി.മുക്കിലെ 'പി.ടി.സ്റ്റോർ' സ്‌റ്റേഷനറി കടയിൽ നിന്നും വെള്ളിയാഴ്ച പുലർച്ചെ പണവും മൊബൈൽഫോണും സിഗരറ്റ് ഉത്പന്നങ്ങളും  മോഷ്ടിച്ചു മുങ്ങിയ സംഘത്തിലെ യുവാവിനെയാണ് തിരിച്ചറിഞ്ഞത്.

കൊടുവള്ളി കരീറ്റിപ്പറമ്പ് പുത്തൻപുരയ്ക്കൽ ഹബീബ് റഹ്മാൻ (23) ആണ് മോഷണം നടത്തി കടന്നുകളയവെ അപകടത്തിൽപെട്ട് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. മായനാടിന് സമീപം അപകടത്തിൽപെട്ട് സാരമായി പരിക്കേറ്റ ഇയാൾ കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.  ഹബീബ് റഹ്മാൻ ഹബീബിനൊപ്പമുണ്ടായിരുന്ന കൊടുവള്ളി സ്വദേശിയായ യുവാവിനെയും  താമരശ്ശേരി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

Read Also: മൂന്നാറിലെ ലയങ്ങളില്‍ തൊഴിലാളികള്‍ക്ക് നല്ലവായു ശ്വസിക്കാന്‍ കഴിയുന്നില്ല; ഇടപെടലുമായി ആരോ​ഗ്യസർവ്വകലാശാല

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്ലസ് വൺ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, പ്രതിഷേധം പുകയുന്നു, മാർച്ചുമായി എസ്എഫ്ഐ
ട്രെയിൻ നമ്പർ 16329, നാഗര്‍കോവില്‍- മംഗളൂരു അമൃത് ഭാരത് എക്സ്‍പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചു