അപകടങ്ങള്‍ ഒഴിയാതെ കാക്കാഴം പാലം

Published : Apr 26, 2024, 12:09 PM IST
അപകടങ്ങള്‍ ഒഴിയാതെ കാക്കാഴം പാലം

Synopsis

കൊല്ലം ഭാഗത്തേക്കുപോയ കണ്ടെയ്നർ ലോറിയും തിരുനെൽവേലിയിൽനിന്ന് പട്ടണക്കാട്ടേക്കു പോയ സിമന്റു ലോറിയുമാണ് നേർക്ക് നേർ കൂട്ടിടിച്ചത്.

അമ്പലപ്പുഴ: അമ്പലപ്പുഴ കാക്കാഴം റെയിൽവേ മേൽപ്പാലത്തില്‍ അപകടങ്ങള്‍ ഒഴിയുന്നില്ല. കഴിഞ്ഞ ദിവസം പുലർച്ചെ ലോറികൾ കൂട്ടിയിടിച്ച് ദേശീയപാതയിൽ ഒരുമണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. കണ്ടെയ്നർ ലോറിയുടെ ഡ്രൈവർ കോട്ടയം സ്വദേശി ഇൻഫാനെ (25) പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം ഭാഗത്തേക്കുപോയ കണ്ടെയ്നർ ലോറിയും തിരുനെൽവേലിയിൽനിന്ന് പട്ടണക്കാട്ടേക്കു പോയ സിമന്റു ലോറിയുമാണ് നേർക്ക് നേർ കൂട്ടിടിച്ചത്.

കശുവണ്ടിത്തോടുമായി മൂവാറ്റുപുഴയിലേക്കുപോയ മറ്റൊരു ലോറി സിമന്റു ലോറിയുടെ പിന്നിലിടിച്ചു. ഇതോടെ ലോറിയിലുണ്ടായിരുന്ന കശുവണ്ടിത്തോട് റോഡിൽ വീണു. തകഴിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും അമ്പലപ്പുഴ പോലീസും നാട്ടുകാരും ചേർന്ന് ലോറികൾ റോഡരികിലേക്കു മാറ്റിയാണ് ഗതാഗതം സാധാരണ നിലയിലാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ
മലയാറ്റൂരിൽ 19 കാരിയുടെ മരണം; നിർണ്ണായക സിസിടിവി ദൃശ്യം പുറത്ത്, ചിത്രപ്രിയയുടേത് കൊലപാതകം തന്നെ, തലക്ക് ആഴത്തിൽ മുറിവും