28 വ‍ർഷം പഴക്കമുള്ള ഒരു 'പഞ്ചസാര കേസ്'; പൊന്നൻ മുങ്ങി നടന്നത് വർഷങ്ങൾ, ഒടുവിൽ ചേർത്തലയിലെ വീട്ടിൽ നിന്ന് പിടികൂടി പൊലീസ്

Published : Nov 22, 2025, 06:38 PM IST
Cherthala Sugar Fraud case

Synopsis

മാവേലി സ്റ്റോറിൽ നിന്ന് പഞ്ചസാര തിരിമറി നടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വിജിലൻസ് അറസ്റ്റ് ചെയ്തു. 1997ലെ കേസിൽ അഞ്ച് വർഷം തടവിന് ശിക്ഷിച്ച എൻ പൊന്നനെയാണ് ചേർത്തലയിലെ വീട്ടിൽ നിന്ന് കോട്ടയം വിജിലൻസ് സംഘം പിടികൂടിയത്.

ആലപ്പുഴ: മാവേലി സ്റ്റോറിൽ നിന്ന് പഞ്ചസാര തിരിമറി നടത്തിയ കേസിൽ ശിക്ഷ അനുഭവിക്കാതെ ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ. ചേർത്തല താലൂക്ക് കടക്കരപ്പള്ളിയിൽ മാവേലിസ്റ്റോർ നടത്തിയിരുന്ന എൻ പൊന്നനെയാണ് കോട്ടയം വിജിലൻസ് സംഘം പിടികൂടിയത്. 1997ലാണ് കേസിനാസ്പദമായ സംഭവം.120 ക്വിന്റൽ പഞ്ചസാര തിരിമറി നടത്തിയ കേസിൽ സർക്കാരിന് 1,25000 രൂപ നഷ്ടമുണ്ടാക്കിയതിന് ആലപ്പുഴ വിജിലൻസ് യൂണിറ്റാണ് കേസെടുത്ത് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 

കേസിൽ പൊന്നൻ കുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ് കോടതി കണ്ടെത്തിയതോടെ വിവിധ വകുപ്പുകളിലായി ഏഴ് വർഷം കഠിനതടവിനും രണ്ടുലക്ഷം രൂപ പിഴ ഒടുക്കാൻ 2010ലാണ് ശിക്ഷ വിധിച്ചത്. ഇതേത്തുടർന്ന് പൊന്നൻ ഹൈക്കോടതിയിൽ അപ്പീൽ നൽകിയതോടെ ശിക്ഷയിൽ ഇളവ് വരുത്തി വിവിധ വകുപ്പുകൾ പ്രകാരം അഞ്ചുവർഷം കഠിന തടവിനും രണ്ടുലക്ഷം രൂപ പിഴ ഒടുക്കാനും കോടതിയിൽ കീഴടങ്ങാനും ഉത്തരവിട്ടു. ഇതിന് പിന്നാലെ ഒളിവിൽപോയ പ്രതിയെ ശനിയാഴ്ച രാവിലെ 10.20ന് ചേർത്തലയിലെ വീട്ടിൽനിന്നാണ് വിജിലൻസ് സംഘം പിടികൂടിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കർണാടകയിൽ ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച കടൽ കാക്കയെ കണ്ടെത്തി, ഇ-മെയിൽ ഐഡിയും; അന്വേഷണം
താമരശ്ശേരിയില്‍ നിയന്ത്രണം വിട്ട ബസ് കാറിലിടിച്ചു, കാർ യാത്രികന് ദാരുണാന്ത്യം; ഇരുവാഹനങ്ങളും നിന്നത് മതിലിൽ ഇടിച്ച്