അത്യാവശ്യത്തിന് ഫോണ്‍ വിളിക്കാനായി വാങ്ങി, കടന്നു കളയും; കവർച്ച കേസില്‍ യുവാവ് പിടിയില്‍

Published : Jun 28, 2023, 12:09 PM ISTUpdated : Jun 28, 2023, 12:24 PM IST
അത്യാവശ്യത്തിന് ഫോണ്‍ വിളിക്കാനായി വാങ്ങി, കടന്നു കളയും; കവർച്ച കേസില്‍ യുവാവ് പിടിയില്‍

Synopsis

ബൈക്കിൽ കറങ്ങി നടക്കുകയും റോഡിലൂടെ ഒറ്റക്ക് പോകുന്നവരെ കാണുമ്പോൾ ഫോണ്‍ ചെയ്യുന്നതിനായി അവരുടെ മൊബൈൽ ഫോൺ ആവശ്യപ്പെടുകയും അവർ ഫോൺ നൽകുന്ന സമയം ഫോണുമായി കടന്നു കളയുന്നതുമായിരുന്നു ഇവരുടെ  രീതി. 

കൊച്ചി: പള്ളുരുത്തിയിൽ ബൈക്കിൽ കറങ്ങി നടന്ന് മൊബൈൽ ഫോൺ കവർച്ച നടത്തിയ കേസിലെ പ്രതിയെ  പൊലീസ് പിടികൂടി. മട്ടാഞ്ചേരി പനയപ്പള്ളി മാളികപറമ്പിൽ വീട്ടിൽ അക്ബർ (31) ആണ് പിടിയിലായത്. പ്രതിയും സുഹൃത്തായ മറ്റൊരാളും കൂടി ബൈക്കിൽ കറങ്ങി നടക്കുകയും റോഡിലൂടെ ഒറ്റക്ക് പോകുന്നവരെ കാണുമ്പോൾ ഫോണ്‍ ചെയ്യുന്നതിനായി അവരുടെ മൊബൈൽ ഫോൺ ആവശ്യപ്പെടുകയും അവർ ഫോൺ നൽകുന്ന സമയം ഫോണുമായി കടന്നു കളയുന്നതുമായിരുന്നു ഇവരുടെ  രീതി. 

ഇപ്രകാരം 2 കേസുകൾ പള്ളുരുത്തി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തതിന്റെ അടിസ്ഥാനത്തിൽ പള്ളുരുത്തി പൊലീസ് ഇൻസ്പെക്ടർ ജയൻ കെ.എസിന്റെ നേതൃത്വത്തിൽ എസ് ഐ സിബി.ടി.ദാസ്, എസ് ഐ മനോജ്, എസ്ഐ ബിജോയ്കുമാർ, സിപിഒ ബിബിൻ എന്നിവരടങ്ങിയ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കൂട്ടു പ്രതിക്കായുളള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

വർക്കല​ നഗ​ര​സ​ഭ​ക്ക്​ മു​ന്നി​ൽ​നി​ന്ന്​ ബൈ​ക്ക് മോ​ഷ്ടി​ച്ച്​ ക​ട​ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​ർ പി​ടി​യി​ലായത് കഴിഞ്ഞ ദിവസമാണ്. ക​ഠി​നം​കു​ളം ചാ​ന്നാ​ങ്ക​ര തോ​പ്പി​ൽ വീ​ട്ടി​ൽ ഫ​വാ​സ്, പെ​രു​മാ​തു​റ കൊ​ട്ടാ​രം തു​രു​ത്തി​ൽ അ​ങ്ങ​തി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ സ​ജീ​ബ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ന​ഗ​ര​സ​ഭ​ക്ക്​ മു​ന്നി​ലെ ബ​സ്​ സ്റ്റോ​പ്പി​ന് സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കൊ​ല്ലം സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്റെ ബൈ​ക്കാ​ണ് മോ​ഷ​ണം പോ​യ​ത്. പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ പു​ത്ത​ൻ​ച​ന്ത ഭാ​ഗ​ത്തു​നി​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂടി​യ​ത്. 

മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന പ്ര​തി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ബൈ​ക്ക് മോ​ഷ്ടി​ച്ച ശേ​ഷം പ്ര​തി​ക​ൾ ന​മ്പ​ർ പ്ലേ​റ്റ് നി​രീ​ക്ഷ​ണ കാ​മ​റ​ക​ളി​ൽ പ​തി​യാ​ത്ത വി​ധ​ത്തി​ൽ മ​റ​ച്ചു​വെ​ച്ചി​രു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. പി​ടി​യി​ലാ​യ ഫ​വാ​സി​നെ​തി​രെ വ​ധ​ശ്ര​മ​ത്തി​നും ആം​ഡ്​ ആ​ക്ട് പ്ര​കാ​ര​വും ക​ഠി​നം​കു​ളം സ്റ്റേ​ഷ​നി​ൽ കേ​സു​ണ്ട്. 

പൊലീസ് വേഷത്തിലെത്തി, വിലങ്ങ് വെച്ച് വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; പൊലീസുകാരനടക്കം 2 പേർ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ പാഞ്ഞെത്തി, നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ യുവതിയെ ആക്രമിച്ച് മാല പൊട്ടിക്കാൻ ശ്രമം; കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ
രണ്ടരയോടെ പിസ ഡെലിവറി ചെയ്യാനെത്തി ഫ്ലാറ്റിലെ ലിഫ്റ്റിൽ കയറി, പുറത്തിറങ്ങിയത് ഫയര്‍ഫോഴ്സിന്റെ സഹായത്തിൽ