ഭാര്യ സഹോദരിയെ കൊലപ്പെടുത്തിയ കേസ്; പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി, സംഭവം ആലപ്പുഴ ചേർത്തലയിൽ

Published : Dec 06, 2024, 10:03 AM ISTUpdated : Dec 06, 2024, 12:07 PM IST
ഭാര്യ സഹോദരിയെ കൊലപ്പെടുത്തിയ കേസ്; പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി, സംഭവം ആലപ്പുഴ ചേർത്തലയിൽ

Synopsis

2021ലാണ് കേസിന്നാസ്പദമായ സംഭവം. ഭാര്യാ സഹോദരിയെ രതീഷ് ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. കേസിൽ മൂന്ന് വർഷത്തിന് ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. 

ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ ഭാര്യ സഹോദരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മരിച്ചനിലയിൽ കണ്ടെത്തി. ചേർത്തല സ്വദേശി രതീഷിനെ (41)ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യാ സഹോദരിയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ വീട്ടിൽ തന്നെയാണ് രതീഷും തൂങ്ങിമരിച്ചത്. 

2021ലാണ് കേസിന്നാസ്പദമായ സംഭവം. ഭാര്യാ സഹോദരിയെ രതീഷ് ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. കേസിൽ മൂന്ന് വർഷത്തിന് ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. ആദ്യഘട്ട വിചാരണ ചൊവ്വാഴ്ച വെച്ചിരുന്നെങ്കിലും രതീഷ് ഹാജരായിരുന്നില്ല. ഇയാളെ തേടി ഇന്നലെ പൊലീസ് എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകൾ നീക്കണം,കെഎസ്ഇബിക്ക് കർശന നിർദേശവുമായി ഹൈക്കോടതി

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു