കേബിൾ വലിക്കുമ്പോള്‍ പാലിക്കേണ്ട മാർഗനിർദേശങ്ങൾ കെ എസ് ഇ ബി വിശദീകരിക്കണം. സത്യവാങ്മൂലം സമർപിക്കാനും നിർദേശം

എറണാകുളം:കെഎസ്ഇബി ഇലക്ട്രിക് പോസ്റ്റുകളിലെ കേബിളുകൾ സംബന്ധിച്ച് കർശന നിർദേശവുമായി ഹൈക്കോടതി.സൂരക്ഷാ ചട്ടങ്ങൾ ഉറപ്പാക്കാൻ കെ എസ് ഇ ബിക്ക് നിർദേശം
നല്‍കി. അപകടരകരമായ കേബിളുകൾ നീക്കം ചെയ്യാത്തതെന്തുകൊണ്ടെന്ന് കോടതി ചോദിച്ചു.എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് നിർദേശം നല്‍കി.കേബിൾ വലിക്കുമ്പോള്‍ പാലിക്കേണ്ട മാർഗനിർദേശങ്ങൾ കെ എസ് ഇ ബി വിശദീകരിക്കണം.കെ എസ് ഇ ബി സത്യവാങ്മൂലം സമർപിക്കണം.കേബിൾ നീക്കം ചെയ്യുന്നതിനെതിരെ കേബിൾ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് നിർദേശം

ജനങ്ങൾക്ക് ഇരുട്ടടിയോ? സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനയിൽ പ്രഖ്യാപനം ഇന്നറിയാം

പൊതുമേഖലാ സ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക എഴുതിത്തള്ളി; നടപടി ഡ്യൂട്ടി ഒഴിവാക്കിയതിന് പകരം