
വയനാട്: വയനാട്ടിൽ സിവിൽ പൊലീസ് ഓഫീസർക്കെതിരെ വകുപ്പ് തല നടപടി. വൈത്തിരി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായിരുന്ന കെ വി സ്മിബിനെ അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തു. ടി സിദ്ദിഖ് എംഎൽഎയുടെ മുൻ ഗൺമാനെതിരെയാണ് നടപടി സ്വീകരിച്ചത്. ലഹരി മരുന്ന് കേസ് പണം വാങ്ങി ഒതുക്കാൻ ശ്രമിച്ചു എന്നായിരുന്നു പൊലീസ് ഓഫീസനെതിരായ ആരോപണം.
സംഭവത്തില്‍ ടി സിദ്ധിഖ് എംഎൽഎയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖ് ആവശ്യപ്പെട്ടു. എംഎൽഎ ഓഫീസിലെ ജീവനക്കാരന് നൽകാനാണെന്ന് പറഞ്ഞാണ് പൊലീസ് ഉദ്യോഗസ്ഥന്‍ പണം വാങ്ങിയതെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും റഫീഖ് ആരോപിച്ചു. അതേസമയം, ആരോപണം പച്ചക്കള്ളമെന്ന് ടി സിദ്ദിഖ് എംഎൽഎ പ്രതികരിച്ചു. കേസുമായി എംഎൽഎ ഓഫീസിന് ഒരു ബന്ധവും ഇല്ലെന്നും എംഎൽഎ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam