പത്തനംതിട്ട കോന്നിയിൽ വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടയിൽ ഷോക്കേറ്റ് കെഎസ്ഇബി താത്കാലിക ജീവനക്കാരൻ മരിച്ചു.കലഞ്ഞൂര്‍ സ്വദേശി സുബീഷാണ് ഷോക്കേറ്റ് മരിച്ചത്

പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടയിൽ ഷോക്കേറ്റ് കെഎസ്ഇബി താത്കാലിക ജീവനക്കാരൻ മരിച്ചു. കോന്നി മുരിങ്ങമംഗലത്താണ് വൈദ്യുതി ലൈനിലെ അറ്റകുറ്റപണിക്കിടെ ജീവനക്കാരന് ഷോക്കേറ്റത്. കലഞ്ഞൂര്‍ സ്വദേശി സുബീഷാണ് ഷോക്കേറ്റ് മരിച്ചത്. ഇന്ന് രാവിലെ മുതൽ പ്രദേശത്ത് അറ്റകുറ്റപ്പണി നടക്കുന്നുണ്ടായിരുന്നു. ഷോക്കേറ്റ സുബീഷിനെ കോന്നി താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈദ്യുതി മുൻകൂട്ടി ഓഫ് ചെയ്യുന്നതിൽ വീഴ്ച ഉണ്ടായെന്നാണ് സംശയം. സംഭവത്തിൽ കെഎസ്ഇബി അന്വേഷണം ആരംഭിച്ചു. വൈദ്യുതി ഓഫ് ചെയ്തിരുന്നതാണെന്നും പിന്നെ എങ്ങനെ വൈദ്യുതി പ്രവഹിച്ചുവെന്ന് പരിശോധിക്കണമെന്നും കരാര്‍ തൊഴിലാളിയായ ജെയിംസ് പറഞ്ഞു.ആരെങ്കിലും ഇടയ്ക്ക് ലൈൻ ഓൺ ചെയ്തതാണോ എന്ന് സംശയം ഉണ്ടെന്നും ഒപ്പം ഉണ്ടായിരുന്ന മറ്റു തൊഴിലാളികൾ പറഞ്ഞു. സംഭവത്തിൽ വകുപ്പ് തല അന്വേഷണം ഉണ്ടാകുമെന്നും അതിനുശേഷം വീഴ്ച ഉണ്ടോയെന്ന് വിശദീകരിക്കാമെന്നും പത്തനംതിട്ട ഡെപ്യൂട്ടി ചീഫ് എൻജിനീയർ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

YouTube video player