പത്തനംതിട്ട ഓമല്ലൂരില്‍ സിപിഎം-ബിജെപി സംഘർഷം; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു, ബിജെപി പ്രവര്‍ത്തകരും പരിക്കേറ്റ് ചികിത്സയില്‍

Published : Jul 09, 2025, 06:14 PM IST
cpm attack

Synopsis

രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. ഒരു ബിജെപി പ്രവർത്തകനും പരിക്കേറ്റ് ചികിത്സയിലാണ്.

പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരിൽ സിപിഎം - ബിജെപി സംഘർഷത്തില്‍ നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റതിൽ മൂന്ന് പേർ സിപിഎം പ്രവർത്തകരാണ്. ഒരാൾ ആർഎസ്എസ് പ്രവർത്തകനാണ്. പരിക്കേറ്റവര്‍ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആരുടെയും നില ഗുരുതലമല്ല. 

സംഭവത്തില്‍ പരസ്പരം ആരോപണവുമായി സിപിഎമ്മും ബിജെപിയും രംഗത്തെത്തി. പിന്നിൽ ആർഎസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. സിപിഎം പ്രവർത്തകർ ബിജെപി പ്രവര്‍ത്തകന്‍റെ വീട്ടിലാണ് ആദ്യം ആക്രമണം നടത്തിയ തെന്നാണ് ബിജെപിയുടെ ആരോപണം. വീടിന് മുന്നിലൂടെ പോകുമ്പോൾ തങ്ങളെയാണ് അകാരണമായി ആക്രമിച്ചതെന്ന് സിപിഎം ആരോപിക്കുന്നത്.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിർത്തിയിട്ട കെഎസ്ആർടിസി ബസിൽ ആംബുലൻസ് ഇടിച്ചു; 4 പേർക്ക് പരിക്ക്, അപകടത്തിന് കാരണം ആംബുലൻസിൽ കാറിടിച്ചത്
ബൈക്ക് ഓടിക്കുന്നതിനിടെ തേങ്ങ തലയിൽ വീണു, ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു