ശിവരാത്രി മണപ്പുറത്തോട് ചേർന്ന് ഹരിതവനം കടവിലാണ് 55 വയസ് തോന്നിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തിയത്. രാവിലെ ആലുവ മെട്രോക്ക് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

കൊച്ചി: ആലുവയില്‍ രണ്ടിടങ്ങളില്‍ നിന്നായി അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തി. ആലുവ പുഴയിൽ നിന്നാണ് ഒരു അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ശിവരാത്രി മണപ്പുറത്തോട് ചേർന്ന് ഹരിതവനം കടവിലാണ് 55 വയസ് തോന്നിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രാവിലെ ആലുവ മെട്രോക്ക് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. രണ്ട് മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player