ഭർത്താവിന്‍റെ മരണ വാർത്ത അറിഞ്ഞതിന് പിന്നാലെ കുഴഞ്ഞ് വീണ് ഭാര്യയും മരിച്ചു

Published : Dec 31, 2022, 02:56 PM ISTUpdated : Dec 31, 2022, 02:57 PM IST
ഭർത്താവിന്‍റെ മരണ വാർത്ത അറിഞ്ഞതിന് പിന്നാലെ കുഴഞ്ഞ് വീണ് ഭാര്യയും മരിച്ചു

Synopsis

തിരുവനന്തപുരം മെ‍ഡിക്കൽ കോളേജ് ആശുപത്രിയിൽ മൂത്രാശയ സംബന്ധമായ അസുഖത്തെ ചികിത്സയില്‍ ഇരിക്കവേയാണ് മണികണ്ഠൻ മരിച്ചത്. 

തിരുവനന്തപുരം: കിളിമാനൂർ ന​ഗരൂരിൽ ഭർത്താവിന്‍റെ മരണ വാർത്തയറിഞ്ഞ് ഹൃദയവേദനയാൽ ഭാര്യയും മരിച്ചു. ന​ഗരൂർ കുന്നിൻകുളങ്ങര അമൃതാഭവനിൽ ആർ മണികണ്ഠൻ (60), ഭാര്യ എസ് സീത (53) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്. മൂത്രാശയ സംബന്ധമായ അസുഖത്തെ തുടർന്ന് വ്യാഴാഴ്ച രാത്രി 7.30 ഓടെയായിരുന്നു തിരുവനന്തപുരം മെ‍ഡിക്കൽ കോളേജ് ആശുപത്രിയിൽ മണികണ്ഠൻ മരിച്ചത്. ഭർത്താവിന്‍റെ മരണ വാർത്ത അറിഞ്ഞ് അധികം വൈകാതെ സീതയും ഹ‍ൃദയാഘാതം മൂലം കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ വീട്ടുവളപ്പിൽ അടുത്തടുത്തായി സംസ്കരിച്ചു. മക്കൾ: അമൃത, അഞ്ജന, ഐശ്വര്യ. മരുമക്കൾ: രമേഷ്, ജ്യോതിഷ്, രാഹുൽ.

PREV
Read more Articles on
click me!

Recommended Stories

വിദേശത്തും സ്വദേശത്തുമായി ഒളിവില്‍, നാട്ടിലെത്തിയതും പൊക്കി! കാറിന്റെ രഹസ്യ അറയില്‍ എംഡിഎംഎ കടത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റില്‍
ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു