Coir sector strike : കയര്‍മേഖലയിലെ പ്രതിസന്ധി സംസ്ഥാന സർക്കാരിനെതിരെ സമരത്തിന് സിപിഐ തൊഴിലാളി സംഘടന

Published : Feb 20, 2022, 09:04 AM IST
Coir sector strike : കയര്‍മേഖലയിലെ പ്രതിസന്ധി സംസ്ഥാന സർക്കാരിനെതിരെ സമരത്തിന് സിപിഐ തൊഴിലാളി സംഘടന

Synopsis

മാർച്ച് 15 ന് സംസ്ഥാന വ്യാപകമായി എഐടിയുസി പണിമുടക്കും. കയർ മേഖയ്ക്കായി സർക്കാർ, സമഗ്ര പാക്കേജ് പ്രഖ്യാപിച്ചില്ലെങ്കിൽ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് തീരുമാനം.

ആലപ്പുഴ: കയർ മേഖലയിലെ പ്രതിസന്ധിയിൽ സർക്കാരിനെതിരെ സമരത്തിന് എഐടിയുസി. ഉത്പാദനം കുറഞ്ഞതും, നേരത്തെ നിർമിച്ച ഉൽപ്പന്നങ്ങൾ കെട്ടികിടക്കുന്നതുമാണ് പ്രതിസന്ധിക്ക് കാരണം. ബജറ്റിൽ കയർമേഖലയ്ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണാമെന്ന ആവശ്യം ശക്തമാണ്.

ആനുകൂല്യങ്ങളെല്ലാം വാഗ്ദാനങ്ങളിൽ ഒതുങ്ങി. സേവന-വേതന വ്യവസ്ഥകളിലെ പ്രശ്നങ്ങളും, ഉൽപ്പാദനത്തിനു അനുസരിച്ച് വിപണി കണ്ടെത്താൻ കഴിയാത്തതും കയർ മേഖലയെ തളർത്തി. സംസ്ഥാനത്ത് അറുന്നൂറിൽ അധികം കയർപിരി സംഘങ്ങളുണ്ട്. മിക്കയിടങ്ങളിലും ഉത്പാദിപ്പിക്കുന്ന കയർ കെട്ടികിടക്കുകയാണ്. തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിടാതെ മേഖലയെ രക്ഷിക്കണമെന്നാവശ്യമാണ് ഇടത് തൊഴിലാളി സംഘടന തന്നെ ആവശ്യപ്പെടുന്നത്.

മാർച്ച് 15 ന് സംസ്ഥാന വ്യാപകമായി എഐടിയുസി പണിമുടക്കും. കയർ മേഖയ്ക്കായി സർക്കാർ, സമഗ്ര പാക്കേജ് പ്രഖ്യാപിച്ചില്ലെങ്കിൽ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് തീരുമാനം.

കയർ തൊഴിലാളികളുടെ കൂലി വർധിപ്പിക്കുക, കയർസംഘങ്ങൾക്ക് സർക്കാർ സഹായം അനുവദിക്കുക, ഫാക്ടറികളിൽ കെട്ടിക്കിടക്കുന്ന ഉത്പന്നങ്ങൾ കയർ കോർപ്പറേഷൻ സംഭരിക്കുക, കോവിഡ് ബാധിതരായ തൊഴിലാളികൾക്ക് ക്ഷേമനിധിയിൽനിന്ന്‌ സർക്കാർ പ്രഖ്യാപിച്ച 5000 രൂപയുടെ ധനസഹായം വിതരണം ചെയ്യുക, കയർ പുനഃസംഘടനാ പാക്കേജിലെ അഴിമതി അന്വേഷിക്കുക തുടങ്ങിയ അവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭ പരിപാടി. 

2020 ല്‍ അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിനെതിരെ സിപിഐ കയര്‍മേഖലയിലെ പ്രതിസന്ധിയില്‍ പരസ്യമായി രംഗത്ത് എത്തിയിരുന്നു. ഫേസ്ബുക്കിൽ ലൈക്ക് കൂട്ടുക അല്ലാതെ കയർ മേഖലയ്ക്കായി മന്ത്രി ഒന്നും ചെയ്യുന്നില്ലെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് അന്ന് വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ കയർ പുനഃസംഘടനാ പാക്കേജ് അടക്കം പ്രഖ്യാപിച്ചത്. 

വായ്പ കിട്ടിയില്ലെങ്കിൽ വിവാഹം മുടങ്ങുമെന്നായി, ഷാജിതക്ക് സഹായമായി മന്ത്രിയുടെ ഇടപെടൽ

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ