വിലവർധനവ് രൂക്ഷം, മിന്നൽപരിശോധനയുമായി കളക്ടർ; വിലവിവര പട്ടിക പ്രദർശിപ്പിക്കാത്ത കടകൾക്കെല്ലാം എട്ടിൻ്റെ പണി!

Published : Nov 03, 2022, 09:15 PM IST
വിലവർധനവ് രൂക്ഷം, മിന്നൽപരിശോധനയുമായി കളക്ടർ; വിലവിവര പട്ടിക പ്രദർശിപ്പിക്കാത്ത കടകൾക്കെല്ലാം എട്ടിൻ്റെ പണി!

Synopsis

അമിത വില ഈടാക്കൽ, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിനാണ് ജില്ല കളക്ടർ വി ആർ കൃഷ്ണതേജ നേരിട്ട് പരിശോധനയുമായി ഇറങ്ങിയത്

ആലപ്പുഴ: പൊതുവിപണിയിൽ വിലവർദ്ധനവ്, അമിത വില ഈടാക്കൽ, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിന് ജില്ലയിൽ ആരംഭിക്കുന്ന പരിശോധയ്ക്ക് ജില്ല കളക്ടർ വി ആർ കൃഷ്ണതേജ നേരിട്ട് തുടക്കം കുറിച്ചു. കാളാത്തിലെ വ്യാപാര സ്ഥാപനങ്ങളിലാണ് ജില്ല കളക്ടർ മിന്നൽ പരിശോധന നടത്തിയത്. ഭക്ഷ്യവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ വിലവർധനവുമായി ബന്ധപ്പെട്ട് ഓൺലൈൻ യോഗം ചേർന്നിരുന്നു. ജില്ലയിലെ പൊതു വിപണിയിലെ ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലവർധനവ് നിയന്ത്രിക്കുന്നതിന് പരിശോധന ശക്തിപ്പെടുത്താൻ ജില്ലാ കളക്ടർമാർക്ക് മന്ത്രി നിർദേശം നൽകിയിരുന്നു.

പൊതുവിതരണ ഉപഭോക്തൃ കാര്യവകുപ്പ്, ലീഗൽ മെട്രോളജി, റവന്യൂ, പ`ലീസ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിശോധന നടത്തുക. നിലവിൽ എല്ലാ താലൂക്കുകളിലും പൊതുവിതരണ വകുപ്പ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പരിശോധന ആരംഭിച്ചു.  ജില്ലയിലെ മൊത്തവിതരണ വ്യാപാരികളുടെയും കടയുടമകളുടെയും ജില്ലാതല യോഗം വിളിച്ചു ചേർക്കാനും യോഗത്തിൽ തീരുമാനമായി. ഒരു മാസക്കാലേത്തേക്ക് കർശന പരിശോധന നടത്താനും ആഴ്ചതോറും പൊതുവിപണിയിൽ ഭക്ഷ്യവസ്തുക്കളുടെ സ്റ്റോക്ക് വിവരങ്ങൾ വിലയിരുത്താനും കളക്ടർ നിർദ്ദേശിച്ചു. പരിശോധനയിൽ കളക്ടറോടൊപ്പം ജില്ല സപ്ലേ ഓഫീസർ ടി ഗാനാദേവി, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

തൃശൂരിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി നാല് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു

ജില്ലയിൽ ഇന്നലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയുടെ ഭാഗമായി ചേർത്തല താലൂക്കിലെ 25 വ്യാപാര സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി. വാർഷിക പുതുക്കൽ നടത്താത്ത ഇലക്ട്രോണിക് ബാലൻസ് ഉപയോഗിച്ച് കച്ചവടം നടത്തിയ സ്ഥാപനങ്ങൾക്ക് ലീഗൽ മെട്രോളജി 2000 രൂപ പിഴ അടക്കാൻ നിർദ്ദേശിച്ചു. നാല് അരി മൊത്ത വ്യാപാര സ്ഥാപനങ്ങളിലും വിശദമായ പരിശോധന നടത്തി. ചേർത്തല താലൂക്ക് സപ്ലൈ ഓഫീസർ ജയപ്രകാശ്, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ പി പ്രവീൺ, ഇൻസ്പെക്ടറി അസിസ്റ്റന്റ് കെ എസ് ബേബി, റേഷനിങ് ഇൻസ്പെക്ടർമാരയ പി യു നിഷ, സൗമ്യ സുകുമാരൻ, കെ ആർ വിജിലകുമാരി തുടങ്ങിയവരും പരിശോധനകളിൽ പങ്കെടുത്തു.

തിരുവനന്തപുരത്ത് വീട്ടിൽ ആളില്ലാത്തപ്പോൾ അതിക്രമിച്ചു കയറി 13 കാരിയെ പീ‍ഡിപ്പിച്ചു; 45 കാരന് 15 വർഷം കഠിനതടവ്

PREV
click me!

Recommended Stories

കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു
എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയിൽ രണ്ട് പേർക്ക് പരിക്ക്