ഓടിയെത്തി ഷർട്ടിന്‍റെ കോളറിൽ പിടിച്ച് വലിച്ചിട്ടു, പുനലൂർ വലിയ പാലത്തിൽ നിന്നും ഒഴുക്കുള്ള ആറ്റിലേക്ക് ചാടാൻ ശ്രമിച്ച യുവാവിനെ രക്ഷിച്ച് ഓട്ടോ ഡ്രൈവർ

Published : Jun 11, 2026, 12:42 AM IST
Auto driver save youth life

Synopsis

പാലത്തിന്റെ കൈവരിയിൽ പിടിച്ചുകയറി ഒഴുക്കുള്ള ആറ്റിലേക്ക് ചാടാൻ ആയുന്നതിനിടെ കണ്ടുനിന്ന താജുദ്ദീൻ ഓടിയെത്തി യുവാവിന്‍റെ ഷർട്ടിന്‍റെ കോളറിൽ പിടിച്ച് പാലത്തിലേക്ക് വലിച്ചിറക്കുകയായിരുന്നു.

 

കൊല്ലം: പാലത്തിൽ നിന്ന് കല്ലടയാറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശി ജീവിതത്തിലേക്ക് വീണ്ടും കൈപിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ. പുനലൂരിലാണ് സംഭവം. പുനലൂർ തൂക്കു പാലത്തിന് സമീപമുള്ള വലിയ പാലത്തിൽ നിന്നും ആറ്റിൽ ചാടാൻ ശ്രമിച്ചയാളെ പുനലൂരിലെ ഡ്രൈവറായ താജുദീനാണ് രക്ഷപെടുത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. 

രാജപാളയം സ്വദേശിയും പുനലൂരിലെ ഹോട്ടൽ ജീവനക്കാരനുമായ യുവാവാണ് ശക്തമായ ഒഴുക്കുള്ള ആറ്റിലേക്ക് ചാടാൻ ശ്രമിച്ചത്. പാലത്തിന്റെ കൈവരിയിൽ പിടിച്ചുകയറി ചാടാൻ ആയുന്നതിനിടെ കണ്ടുനിന്ന താജുദ്ദീൻ ഓടിയെത്തി യുവാവിന്‍റെ ഷർട്ടിന്‍റെ കോളറിൽ പിടിച്ച് പാലത്തിലേക്ക് വലിച്ചിറക്കുകയായിരുന്നു. ഇയാളെ പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയ ശേഷം ജോലി ചെയ്യുന്ന ഹോട്ടലിലെ അധികൃതരുടെ സഹായത്തോടെ നാട്ടിലേക്ക് മടക്കിയയച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഡ്യൂട്ടിക്ക് പോകാനിറങ്ങിയ പൊലീസുകാരൻ ബൈക്കിൽ കയറി, ബുള്ളറ്റിന്‍റെ ഹെഡ് ലൈറ്റിനുള്ളിൽ ഒരു തല, പെരുമ്പാമ്പിൻ കുഞ്ഞ്! സുരക്ഷിതമായി പിടികൂടി
'മോളിലൊരാൾ എല്ലാ കാണുന്നുണ്ടേ', പുലർച്ചെ നെയ്യാറ്റിൻകര ശാസ്താ ക്ഷേത്രത്തിലെ കാണിക്ക വഞ്ചി പൊളിച്ച് മോഷ്ടാവ്, മുഖമടക്കം സിസിടിവിയിൽ പതിഞ്ഞു