ഡ്യൂട്ടിക്ക് പോകാനിറങ്ങിയ പൊലീസുകാരൻ ബൈക്കിൽ കയറി, ബുള്ളറ്റിന്‍റെ ഹെഡ് ലൈറ്റിനുള്ളിൽ ഒരു തല, പെരുമ്പാമ്പിൻ കുഞ്ഞ്! സുരക്ഷിതമായി പിടികൂടി

Published : Jun 10, 2026, 11:27 PM IST
baby python

Synopsis

സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ സമീർ ഇന്ന് ഡ്യൂട്ടിക്ക് പോകാനായി വാഹനം സ്റ്റാർട്ട് ചെയ്യുന്നതിനിടെയാണ് ഹെഡ് ലൈറ്റിനുള്ളിൽ നിന്ന് പാമ്പ് തല പുറത്തേക്ക് നീട്ടിയത് ശ്രദ്ധയിൽപ്പെട്ടത്.

വടകര: കോഴിക്കോട് ആയഞ്ചേരി സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥന്‍റെ ബുള്ളറ്റ് മോട്ടോർസൈക്കിളിന്റെ ഹെഡ്‌ലൈറ്റിനുള്ളിൽ നിന്ന് പെരുമ്പാമ്പിന്റെ കുഞ്ഞിനെ കണ്ടെത്തി. സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ പാറകണ്ടി സമീറിന്റെ ബൈക്കിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. സമീർ ഇന്ന് ഡ്യൂട്ടിക്ക് പോകാനായി വാഹനം സ്റ്റാർട്ട് ചെയ്യുന്നതിനിടെയാണ് ഹെഡ് ലൈറ്റിനുള്ളിൽ നിന്ന് പാമ്പ് തല പുറത്തേക്ക് നീട്ടിയത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സർപ്പ വളന്റിയറും പക്ഷിനിരീക്ഷകനുമായ ജി കെ പ്രശാന്ത് മാഷെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പ്രശാന്ത്‌ മാഷ് സൂക്ഷ്മ പരിശോധന നടത്തി ഹെഡ്‌ലൈറ്റിനുള്ളിൽ കുടുങ്ങിക്കിടന്നിരുന്ന പെരുമ്പാമ്പിന്റെ കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്ത് രക്ഷപ്പെടുത്തി.

മൂന്നു മാസങ്ങൾക്ക് മുമ്പ് പരിസരപ്രദേശത്ത് കണ്ട കൂറ്റൻ പെരുമ്പാമ്പ് മുട്ടയിട്ട് വിരിഞ്ഞതാകാം എന്നും കൂടുതൽ കുട്ടികളെ കാണാനുള്ള സാധ്യത തള്ളിക്കളയരുത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംഭവം പ്രദേശവാസികളിൽ കൗതുകമുണർത്തി. വാഹനങ്ങൾ ദീർഘനേരം പാർക്ക് ചെയ്യുന്ന സാഹചര്യത്തിൽ പാമ്പുകൾ ഉൾപ്പെടെയുള്ള ജീവികൾ അവയ്ക്കുള്ളിൽ കയറാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങൾ ഉപയോഗിക്കുന്നതിന് മുമ്പ് പരിശോധിക്കുന്നത് സുരക്ഷിതമാണെന്ന് വിദഗ്ധർ നിർദേശിക്കുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മോളിലൊരാൾ എല്ലാ കാണുന്നുണ്ടേ', പുലർച്ചെ നെയ്യാറ്റിൻകര ശാസ്താ ക്ഷേത്രത്തിലെ കാണിക്ക വഞ്ചി പൊളിച്ച് മോഷ്ടാവ്, മുഖമടക്കം സിസിടിവിയിൽ പതിഞ്ഞു
ഷിഗല്ല: വയനാട് ജില്ലയിലെ നാല് തദ്ദേശസ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാല് ദിവസം അവധി