'മോളിലൊരാൾ എല്ലാ കാണുന്നുണ്ടേ', പുലർച്ചെ നെയ്യാറ്റിൻകര ശാസ്താ ക്ഷേത്രത്തിലെ കാണിക്ക വഞ്ചി പൊളിച്ച് മോഷ്ടാവ്, മുഖമടക്കം സിസിടിവിയിൽ പതിഞ്ഞു

Published : Jun 10, 2026, 11:04 PM IST
Temple theft case

Synopsis

ഇന്നലെ പുലർച്ചെ നാലുമണിയോടെയാണ് സംഭവം. മോഷ്ടാവ് സിസിടിവി ശ്രദ്ധിക്കാതെയാണ് ക്ഷേത്രവളപ്പിലേക്ക് കടന്നതെന്നതിനാൽ ദൃശ്യങ്ങളിൽ മുഖം ഉൾപ്പടെ ലഭിച്ചിട്ടുണ്ട്. എത്ര രൂപയാണ് മോഷണം പോയതെന്ന് വ്യക്തമല്ല.

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ക്ഷേത്രത്തിൽ മോഷണം. നെയ്യാറ്റിൻകര മുള്ളറവിള കല്ലുപാലം ശ്രീകണ്ഠ ശാസ്താ ക്ഷേത്രത്തിലായിരുന്നു കഴിഞ്ഞ ദിവസം പുലർച്ചെ മോഷണം നടന്നത്. വൈകുന്നേരം പൂജാരിയെത്തിയപ്പോഴാണ് കാണിക്കവഞ്ചി തകർത്ത നിലയിൽ കണ്ടെത്തിയത്. പിന്നാലെ സിസിടിവി പരിശോധിച്ചപ്പോൾ മോഷ്ടാവ് ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതും പൂട്ട് പൊളിച്ച് പണവുമായി മടങ്ങുന്നതും കാണാനായി.

ഇന്നലെ പുലർച്ചെ നാലുമണിയോടെ എത്തിയ മോഷ്ടാവ് സിസിടിവി ശ്രദ്ധിക്കാതെയാണ് ക്ഷേത്രവളപ്പിലേക്ക് കടന്നതെന്നതിനാൽ ദൃശ്യങ്ങളിൽ മുഖം ഉൾപ്പടെ ലഭിച്ചിട്ടുണ്ട്. എത്ര രൂപയാണ് മോഷണം പോയതെന്ന് വ്യക്തമല്ല. നെയ്യാറ്റിൻകര പൊലീസിന് സിസിടിവി ഉൾപ്പടെ ഭാരവാഹികൾ പൊലീസിൽ പരാതി നൽകി. നെയ്യാറ്റിൻകര-പാറശാല മേഖലകളിൽ മോഷണം വ്യാപകമായിരിക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഷിഗല്ല: വയനാട് ജില്ലയിലെ നാല് തദ്ദേശസ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാല് ദിവസം അവധി
'വെടിവെക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല, ആഭ്യന്തരമന്ത്രിയെ നേരിൽക്കാണും'; സർക്കാറിനെ കുറ്റം പറയാനില്ലെന്ന് വി.വി. രാജേഷ്